ADVERTISEMENT

വീട്ടുമുറ്റത്തെ കളകൾ പറിക്കാനും ചെത്തിയൊരുക്കാനും ചെടിച്ചട്ടികളിലെ കളകൾ നീക്കാനും മണ്ണിളക്കാനുമെല്ലാം ഒരേയൊരു ഉപകരണം മതിയെങ്കിലോ! എത്ര സൗകര്യമായിരിക്കും! ഈ ആശയം മനസിൽക്കണ്ടുകൊണ്ടാണ് ആലപ്പുഴ ചേർത്തല പട്ടണക്കാട് വടക്കേകളരിക്കൽ കെ.സി. ബൈജു ഒരു ചെറിയ ഉപകരണം നിർമിച്ചെടുത്തത്. 

ഒരു വശം തൂമ്പയുടെ രീതിയിൽ തയാറാക്കിയിരിക്കുന്ന ഉപകരണത്തിന്റെ മറു വശത്ത് മുള്ളു പോലെ ചെറു കമ്പികൾ ഘടിപ്പിച്ചിരിക്കുന്നു. മണ്ണിളക്കാൻ ഇത് സഹായിക്കും. മാത്രമല്ല വായ പോലെ തുറക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ ഘടന. അതുകൊണ്ടുതന്നെ കളകൾ പറിക്കാനും ഇത് ഉപയോഗിക്കാം. ഏകദേശം കത്രികയുടെ പ്രവർത്തനരീതിയാണുള്ളത്. താൻ നിർമിച്ചപ്പോൾ ഇതിന് 250 രൂപയിൽ താഴെ മാത്രമേ ചെലവ് വന്നുള്ളൂവെന്നും പണിയിപ്പിച്ചെടുത്താൽ 500 രൂപയിൽ താഴെ മാത്രമേ ചെലവ് വരികയുള്ളൂവെന്നും ബൈജു പറയുന്നു.

തിരുവനന്തപുരം വൈദ്യുതിഭവനിൽ കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മീഷണർ ഓഫീസിൽ ഇന്നൊവേഷൻ അസിസ്റ്റന്റ് എൻജിനിയറാണ് ബൈജു. കെഎസ്ഇബിക്കുവേണ്ടിയും വ്യക്തിപരമായും ഒട്ടേറെ കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള ബൈജുവിന് സർക്കാരിന്റെ ഊർജസംരക്ഷണ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 9447290345

English summary: Multi Purpose Super Tool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com