ADVERTISEMENT

സമീപകാലത്ത് കർഷകർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ ഒട്ടേറെയാണ്. വന്യജീവികളായും പ്രകൃതിക്ഷോഭമായും കർഷകരെ വേട്ടയാടാൻ ഒട്ടേറെ കാര്യങ്ങൾ. ഉള്ളതെല്ലാം പണയപ്പെടുത്തിയും കടം വാങ്ങിയും കൃഷി ചെയ്ത് ഉപജീവനം കഴിക്കാൻ പാടുപെടുന്നവരാണ് കർഷകർ.

കാട്ടുപന്നി, ആന, കുരങ്ങ് എന്നിവയുടെ ആക്രമണം കൃഷിയിടങ്ങളിൽ കൂടുകയാണ്. തെങ്ങിൽ കയറി മൂപ്പെത്താത്ത കരിക്കെല്ലാം നശിപ്പിക്കുകയാണ് കുരങ്ങുകൾ. അത്തരത്തിൽ, കോവിഡ്–19 ആന്റിജൻ പരിശോധന കഴിഞ്ഞ് നിരീക്ഷണത്തിലായിരുന്ന കർഷകന്റെ തെങ്ങിൻതോപ്പിലെ മുഴുവൻ തേങ്ങയും കുരങ്ങുകൾ നശിപ്പിച്ചു. 14 ദിവസം തോട്ടത്തിലേക്കെത്താൻ അദ്ദേഹത്തിന് കഴിയാത്തതാണ് ഇത്ര വലിയ നഷ്ടത്തിലേക്ക് എത്തിയത്. കർഷകൻ ആരെണെന്നോ സ്ഥലം എവിടെയാണെന്നോ വ്യക്തമല്ല. മഴക്കാലത്ത് വരുമാന പ്രതീക്ഷയായിരുന്നവയാണ് കുരങ്ങുകൾ നശിപ്പിച്ചത്. എങ്ങനെ ജീവിക്കും എന്ന് ആ കർഷകൻ വേദനയോടെ ചോദിക്കുന്നു.

English summary: Farmers Problems in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com