ADVERTISEMENT

സാലറി കട്ടിൽ വ്യക്തതയില്ലാതെ വെറ്ററിനറി ഡോക്ടർമാരുടെ ശമ്പളം. ആറു ദിവസത്തെ ശമ്പളം വീതം 5 മാസമായിട്ടാണ് സർക്കാർ കട്ട് ചെയ്തത്. ആറു മാസം കൂടി സാലറി കട്ട് തുടരാനാണ് സർക്കാർ തീരുമാനം. ഇതുവരെ പിടിച്ച ഒരു മാസത്തെ ശമ്പളവും ഇനി 6 മാസംകൊണ്ട് ഈടാക്കുന്ന തുകയും 2021 ഏപ്രിൽ ഒന്നിന് പിഎഫിൽ ലയിപ്പിക്കുമെന്നും അതുവരെ 9 ശതമാനം വാർഷിക പലിശ നൽകുമെന്നും സർക്കാർ പറയുന്നു.

എന്നാൽ, ഈ കാര്യത്തിൽ വ്യക്തതയില്ലാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് സംസ്ഥാനത്തെ ഒരു വിഭാഗം വെറ്ററിനറി ഡോക്ടർമാർ. കേരളത്തിൽ കർഷകർക്ക് ഏറെ പ്രയോജനമുള്ള രാത്രികാല സേവനം നൽകുന്ന വെറ്ററിനറി ഡോക്ടർമാരുടെ ശമ്പളത്തിലാണ് വ്യക്തതയില്ലാത്തത്. 179 ദിവസത്തെ താൽകാലിക നിയമനം നേടിയ ഈ വെറ്ററിനറി ഡോക്ടർമാരുടേത് സ്ഥിരം ജോലി അല്ലാത്തതിനാലും പിഎഫ് സംവിധാനം ഇല്ലാത്തതിനാലും പിടിച്ചെടുക്കുന്ന ശമ്പളം സ്ഥിരം ജീവക്കാരുടേതുപോലെ തിരികെ ലഭിക്കാനും സാധ്യത ഇല്ലെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നു. 

ആറു ദിവസത്തെ ശമ്പളം വീതം ഏപ്രിൽ മുതൽ കട്ട് ചെയ്യുന്നുണ്ട്. സാമൂഹിക അകലം പോലെയുള്ള നടപടികൾ മൃഗചികിത്സയിലെ അത്യാവശ്യഘട്ടങ്ങളിൽ സാധ്യമാകാതെ വരുന്നതുകൊണ്ടും മതിയായ സുരക്ഷ സംവിധാനങ്ങളുടെ അഭാവവും കാരണം കൊറോണ ബാധയേറ്റവരും ക്വാറന്റൈനിൽ പോകേണ്ടി വന്നവരും ഇക്കൂട്ടരിലുണ്ട്. മൃഗസംരക്ഷണ വകുപ്പ് സാലറി മുഴുവനായും കൊടുക്കാൻ താൽപര്യം കാണിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും ട്രഷറി ഉദ്യോഗസ്ഥർ സർക്കാർ ഉത്തരവിന്റെ അഭാവം ചൂണ്ടിക്കാട്ടി സാലറി പിടിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ആറു ദിവസത്തെ ശമ്പളത്തോടൊപ്പം 10 ശതമാനം നികുതി കൂടി ഉൾപ്പെടുത്തി 12,500 രൂപയോളമാണ് ഇത്തരം താൽകാലിക നൈറ്റ് വെറ്റ് ഡോക്ടർമാരിൽനിന്ന് സർക്കാർ പിടിച്ചെടുക്കുന്നത്. തങ്ങളുടെ കാര്യത്തിലും സർക്കാർ അനുകൂലമായ നടപടി എടുക്കണമെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നു. 

English summary: Salary Cut Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com