ADVERTISEMENT

കേരള കാര്‍ഷിക സര്‍വകലാശാല ഇ-പഠനകേന്ദ്രം ‘രോഗനിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ’ എന്ന വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടി ഈ മാസം 12-ന് തുടങ്ങുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. ഈ പരിശീലന പരിപാടിയില്‍ ചേരുന്നതിന് 11നകം പേര് റജിസ്റ്റര്‍ ചെയ്യേതാണ്.

24 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പരിശീലനത്തില്‍ 10 സെഷനുകളാണുളളത്. കെ.എ.യു ങഛഛഇ പ്ലാറ്റ് ഫോമിലൂടെ ഒരു ദിവസത്തിന്‍റെ ഏത് സമയത്തും അര മുതല്‍ ഒരു മണിക്കൂര്‍ ഉപയോഗപ്പെടുത്തി പരിശീലനം പൂര്‍ത്തിയാക്കാം. www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്സില്‍ പേര് റജിസ്റ്റര്‍ ചെയ്യാം. റജിസ്റ്റര്‍ ചെയ്യുന്നതിനുളള നിര്‍ദ്ദേശങ്ങളും ലിങ്കില്‍ ലഭിക്കും. റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ മാസം 12 മുതല്‍ പ്രവേശനം എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസുകളില്‍ പങ്കെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com