ADVERTISEMENT

കോവിഡ് പ്രതിസന്ധിയെ തുടർന്ന് 6 പശുക്കൾക്ക് തീറ്റയ്ക്ക് പോലും മാർഗമില്ലാതെ വിഷമത്തിലായ ആലപ്പുഴ കലവൂരിലുള്ള വീട്ടമ്മയ്ക്ക് സഹായവുമായി സർക്കാർ സ്ഥാപനമായ കേരള ഫീഡ്സ്. കഴിഞ്ഞ ദിവസം മനോരമയിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട എംഡി ഡോ. ബി. ശ്രീകുമാറിന്റെ നിർദേശ പ്രകാരം പശുക്കൾക്ക് 3 മാസത്തേക്കുള്ള തീറ്റയും പുല്ലും സൗജന്യമായി എത്തിക്കാൻ നടപടിയായി. കേരള ഫീഡ്സ് ഉദ്യോഗസ്ഥ ഷീബ റെൻസെനും ആര്യാട് ക്ഷീരവികസന ഓഫിസർ എ. സുനിതയും ഇവരുടെ വീട്ടിലെത്തി ഒരു മാസത്തേക്ക് ആവശ്യമായ കാലിത്തീറ്റ കൈമാറി. തുമ്പോളി പള്ളിക്ക് പടിഞ്ഞാറ് വടക്കാലിശേരി വീട്ടിൽ രമാദേവി(53)ക്കാണ് സഹായം എത്തിച്ചത്.

കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ മൂലം കറവക്കാരൻ ഒരു മാസത്തോളം വരാതിരുന്നതോടെ പശുക്കളുടെ കറവ വറ്റി. വീടിന് ആകെയുണ്ടായിരുന്ന വരുമാനവും നിലച്ചിരുന്നു. കോവിഡിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽനിന്നു വന്നവർക്കുമായി മൃഗപരിപാലനത്തിൽ നൂതന മാർഗങ്ങളോടെയുള്ള കൃഷിരീതി ആവിഷ്ക്കരിക്കുമെന്ന് ഡോ. ബി. ശ്രീകുമാർ പറഞ്ഞു. മൃഗസംരക്ഷണത്തിനൊപ്പം വരുമാനവും ഉറപ്പാക്കുന്ന പദ്ധതിയിൽ താൽപര്യമുള്ളവർക്ക് കേരള ഫീഡ്സിന്റെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനം നൽകുമെന്നും എംഡി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com