ADVERTISEMENT

പ്രകൃതി ദുരന്തങ്ങളിൽ വിള നാശം ഉണ്ടായാൽ, സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിലൂടെ നഷ്ട പരിഹാരത്തിനായി കർഷകർക്കു നേരിട്ട് ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സംവിധാനം എയിംസ് (AIMS) പോർട്ടലിൽ തയാറായി.

എയിംസ് വെബ് പോർട്ടൽ ( www.aims.kerala.gov.in), മൊബൈൽ ആപ്ലിക്കേഷൻ എന്നിവ ചിങ്ങം ഒന്നു മുതൽ കർഷകർക്കായി തുറന്നു നൽകിയിരുന്നു.  ഈ മൊബൈൽ ആപ്പുകൾ നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

കർഷകർക്ക്/ കർഷക സംഘങ്ങൾക്ക്/ പാടശേഖര സമിതികൾക്ക് തങ്ങളുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ, കൃഷി ചെയ്യുന്ന വിളകളുടെ വിവരങ്ങൾ എന്നിവ നൽകി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. പദ്ധതിയിൽ അംഗങ്ങളാകാൻ അപേക്ഷ സമർപ്പിക്കാം. വിളനാശത്തിനുള്ള ധനസഹായത്തിനായി അപേക്ഷിക്കാം. പ്രകൃതിക്ഷോഭങ്ങൾ, വന്യജീവി ആക്രമണങ്ങൾ എന്നിവ ഉണ്ടായാൽ വിവരം കൃഷി ഭവൻ ഉദ്യോഗസ്ഥരെ ഓൺലൈനായി അറിയിക്കാം. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ പ്രകൃതിക്ഷോഭം / വന്യജീവി ആക്രമണം–നെൽ വയലുകളിലെ രോഗ കീട ബാധ എന്നിവ മൂലം കൃഷി നാശം ഉണ്ടായാൽ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം. 

English summary: Crop Insurance for Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com