ADVERTISEMENT

കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയില്‍ സബ്സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. കാടുവെട്ടി യന്ത്രം, തെങ്ങു കയറ്റ യന്ത്രം, ചെയിന്‍സോ, ട്രാക്ടറുകള്‍, പവര്‍ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, സ്പ്രേയറുകള്‍, ഏണികള്‍, വീല്‍ബാരോ, കൊയ്ത്ത് യന്ത്രം, ഞാറുനടീല്‍ യന്ത്രം, നെല്ല് കുത്ത് മില്ല്, ഓയില്‍ മില്‍, ഡ്രയറുകള്‍, വാട്ടര്‍ പമ്പ് മുതലായവ സബ്സിഡിയോടുകൂടി പദ്ധതിയില്‍ ലഭ്യമാണ്.

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് 5 ശതമാനം വരെ നിബന്ധനകളോടെ സബ്സിഡി ലഭ്യമാണ്. കൂടാതെ അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്സിഡി നിരക്കില്‍ നിബന്ധനകളോടെ പരമാവധി 8 ലക്ഷം രൂപ വരെയും, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് നിബന്ധനകളോട പദ്ധതി തുകയുടെ 40 ശതമാനം സബ്സിഡി നിരക്കിലും കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാം. 

ഇതിനു വേണ്ടി https://agrimachinery.nic.in/ എന്ന വെബ്സൈറ്റില്‍ കൂടി നടപടികള്‍ പൂര്‍ത്തിയാക്കാം. സംശയ നിവാരണത്തിനും സാങ്കേതിക സഹായങ്ങള്‍ക്കും ഏറ്റവും അടുത്തുളള കൃഷി ഭവനിലോ അതാത് ജില്ലകളിലെ കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടാവുന്നതാണ്.

English summary: How to get subsidy on Agriculture Equipment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com