ADVERTISEMENT

കേരളത്തിലെ മലയോര കർഷകർക്കുവേണ്ടി രൂപീകൃതമായ കോരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്റെ (കിഫ) മൂന്നു ദിന സംസ്ഥാനതല എക്സിക്യൂട്ടിവ് ക്യാമ്പ് കോഴിക്കോട് ആരംഭിച്ചു. കേരളത്തിലെ കാർഷിക മേഖലയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗശല്യവും, കാർഷിക മേഖല നേരിടുന്ന മറ്റു വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനും, സർക്കാർ, നിയമ, ഉദ്യോഗസ്ഥ സംവിധാനങ്ങളിൽ കൃത്യമായ സമ്മർദ്ദം ചെലുത്തി കർഷകർക്ക് വേണ്ട അവകാശങ്ങൾ നേടിയെടുക്കുന്നതിനു പ്രയത്നിക്കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യങ്ങൾ.

മൂന്നു ദിവസം നീളുന്ന ക്യാമ്പിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കിഫയുടെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. കർഷകരുടെ അവകാശങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെയുള്ള പ്രകൃതിസംരക്ഷണം, കേരളത്തിലെ കർഷകരുമായി ബന്ധപ്പെട്ട കൃഷി, വനം ഭൂമി നിയമങ്ങൾ, നൂതന കാർഷിക രീതികൾ, കർഷകരിൽ കൃത്യമായി നിയമ, അധികാര അവബോധം സൃഷ്ടിച്ചു അവകാശങ്ങൾ നേടിയെടുക്കാനുള്ള പദ്ധതികൾ, കർഷകരെ ബാധിക്കുന്ന കേന്ദ്ര–സംസ്ഥാന നിയമങ്ങൾ, കേരളത്തിലെ കർഷകരിൽ കൃത്യമായ അവകാശ അവബോധം രൂപികരിക്കൽ എന്നീ വിഷയങ്ങളിൽ പ്രഗൽഭരായ വ്യക്തികളുടെ ക്ലാസ്സുകൾ, സെമിനാറുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായുണ്ട്. 

കിഫയുടെ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനോജ് കുബ്ലാനി അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി പ്രവീൺ ജോർജ് കൊടുകപ്പിള്ളിൽ പ്രസംഗിച്ചു. 

English summary: Kerala Independent Farmers Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com