ADVERTISEMENT

രാവിലെ പാക്കറ്റ് പാൽ വാങ്ങിയാൽ അലക്ഷ്യമായി കവർ മുറിച്ച് പാൽ എടുക്കുന്നവർ ഒന്ന് ശ്രദ്ധിക്കൂ, അറിഞ്ഞോ അറിയാതെയോ നിങ്ങൾ പ്രകൃതിക്ക് ദ്രോഹം ചെയ്യുകയാണ്. ഇത്തരത്തിൽ മുറിച്ചുമാറ്റപ്പെടുന്ന ചെറിയ പ്ലാസ്റ്റിക് കഷണങ്ങൾ മണ്ണിലേക്കെത്തുകയും ദ്രവിക്കാതെ ആയിരത്തോളം വർഷം നിലനിൽക്കുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് കവറിൽനിന്ന് ഒരു ചെറിയ കഷണംപോലും പ്ലാസ്റ്റിക് വിട്ടുപോകാതെ മുറിച്ച് പാൽ പാത്രത്തിലേക്ക് പകരണമെന്ന സന്ദേശവുമായി മിൽമ രംഗത്തെത്തിയത്. ‘ഇങ്ങനെ മുറിക്കണം, പ്രകൃതിയെ സംരക്ഷിക്കണം’ എന്ന ആശയം മിൽമ മുന്നോട്ടുവയ്ക്കുമ്പോൾ പാൽകവർ എങ്ങനെയാണ് മുറിക്കേണ്ടതെന്നും ചിത്രം സഹിതം കാണിച്ചുതരുന്നുണ്ട്. 

പാൽ കവറുകൾ പുനഃചംക്രമണത്തിനായി ഹരിതകർമ സേനകൾ ശേഖരിക്കാറുണ്ട്. അതുപോലെ വൃത്തിയാക്കിയ പാൽ കവറുകൾ ആക്രിക്കടകളിലും വാങ്ങാറുണ്ട്. അതുകൊണ്ട് അലക്ഷ്യമായി പാൽ കവറുകൾ വലിച്ചെറിയാതെ പ്രകൃതിയെ സംരക്ഷിക്കാം, നല്ലൊരു നാളേക്കായി. 

English summary: The Right Way To Open Milk Packets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com