ADVERTISEMENT

മൃഗങ്ങളെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്ന വ്യക്തികൾ 50 രൂപ പിഴയടച്ച് പുറത്തിറങ്ങുന്ന നിയമം ഇനി പഴങ്കഥ. 60 വർഷം പഴക്കമുള്ള മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയുന്ന നിയമത്തിൽ ഭേതഗതി വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന കരട് രേഖയിൽ 75,000 രൂപ വരെ പിഴയോ അതല്ലെങ്കിൽ മൃഗത്തിന്റെ വിലയുടെ മൂന്നു മടങ്ങും 5 വർഷം തടവും അതല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിച്ചേക്കാം. 

കരടിൽ ചെറിയ പരിക്ക്, സ്ഥരമായ അംഗവൈകല്യം സംഭവിക്കാവുന്ന പരിക്ക്, ക്രൂരതകൊണ്ടുള്ള മരണം എന്നിങ്ങനെ കുറ്റകൃത്യത്തെ മൂന്നു വിഭാഗമായി തിരിച്ചിട്ടുമുണ്ട്. പിഴ 750 രൂപ മുതൽ 75,000 രൂപ വരെയായിരിക്കും. കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് തടവ് ശിക്ഷ അഞ്ചുവർഷം വരെ നൽകണമെന്നാണ് മുന്നോട്ടുവയ്ക്കുന്നത്.

കഴിഞ്ഞ വർഷം കേരളത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച പൈനാപ്പിൾ കഴിച്ച് ആന ചരിഞ്ഞ സാഹചര്യം ചൂണ്ടിക്കാട്ടി രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. 

മൃഗങ്ങൾക്കെതിരേയുള്ള ക്രൂരതയിന്മേൽ രാജ്യവ്യാപകമായി ഇതുവരെ 316 കേസുകൾ വിവിധ കോടതികളിലായി പരിഗണനയിലുണ്ട്. ഇത്തരത്തിലുള്ള 64 കേസുകൾ സുപ്രീം കോടതിയിലും 38 കേസുകൾ ഡൽഹി ഹൈ കോടതിയിലും പരിഗണനയിലുണ്ട്.

തമിഴ്നാട് (52), മഹാരാഷ്ട്ര (43), കേരളം (15), കർണാടക (14), തെലുങ്കാന (13), രാജസ്ഥാൻ (12) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 316ൽ 199 കേസുകളും 5 വർഷത്തിനു മുമ്പ് സംഭവിച്ചവയാണ്.

English summary: Cruelty to animals may soon attract Rs 75,000 fine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com