ADVERTISEMENT

ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം കിട്ടുന്നതുപോലെ മനോരമ ആഴ്ചപ്പതിപ്പിനോടു വിത്തു ചോദിച്ചവർക്ക് ഒരു പോഷകത്തോട്ടംതന്നെ നൽകുന്നു.

രണ്ടുതരം കിറ്റുകളാണ് സൗജന്യമായി ലഭിക്കുക. ഒന്നിൽ മണ്ണും വെള്ളവുമില്ലാതെ കൃഷി ചെയ്യാവുന്ന കൂണിന്റെ 900 ഗ്രാം വിത്തും അതിനാവശ്യമായ പോളിത്തീൻ കവറുകളുമുണ്ടാകും. രണ്ടാമത്തെ കിറ്റിൽ ഗ്രോബാഗുകൾ, പച്ചക്കറിവിത്തുകൾ, തൈകൾ (കറിവേപ്പില, അഗത്തിച്ചീര), 2 കിലോഗ്രാം ചകിരിച്ചോർ കംപോസ്റ്റ്, 2 കിലോഗ്രാം എല്ലുപൊടി, 5 കിലോഗ്രാം ട്രൈക്കോഡെർമ ചേർത്ത ചാണകപ്പൊടി, 200 ഗ്രാം സ്യുഡോമോണാസ്, 250 മില്ലിഗ്രാം വേപ്പെണ്ണ എമൽഷൻ, 100 മില്ലിഗ്രാം ഫ്യൂമിക് ആസിഡ് എന്നിവയുണ്ടാകും. രണ്ടു കിറ്റും ഒരു പാക്കറ്റായും ചെടികൾ വേറെയായും ലഭിക്കുന്നു.

സൗജന്യകിറ്റ് എങ്ങനെ കിട്ടും?

മനോരമ ആഴ്ചപ്പതിപ്പു വരിക്കാർക്കാണ് കിറ്റ് ലഭിക്കുക. വരിക്കാർ അവരുടെ ജില്ലയോടൊപ്പമുള്ള കോഡ് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം പേരും വിലാസവും രേഖപ്പെടുത്തി 56767123 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കണം (ചാർജുകൾ ബാധകം).  തിരഞ്ഞെടുക്കപ്പെടുന്ന വീട്ടമ്മമാർക്ക് സൗജന്യ കിറ്റ് ലഭിക്കും. ഇന്ത്യയ്ക്ക് അകത്തുള്ളവർക്ക് മാത്രമാണ് സൗജന്യ കിറ്റ് ലഭിക്കുക.

ജില്ലകളുടെ കോഡ്: തിരുവനന്തപുരം–TVM, കൊല്ലം–KLM, പത്തനംതിട്ട–PTA, ആലപ്പുഴ–ALP, കോട്ടയം–KTM, ഇടുക്കി–IDK, എറണാകുളം–EKM, തൃശൂർ–TCR, പാലക്കാട്–PKD, മലപ്പുറം–MLM, കോഴിക്കോട്–CLT, വയനാട്–WYD, കണ്ണൂർ–KNR, കാസർകോട്–KSG.

മാതൃക: കോട്ടയം ജില്ലയിൽനിന്നാണ് അയയ്ക്കുന്നതെങ്കിൽ KTM<സ്പേസ്>പേര്, വീട്ടുപേര്, പോസ്റ്റ്, ജില്ല, പിൻകോഡ്.

English summary: Free  Seed Kit by Manorama Weekly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com