ADVERTISEMENT
സംസ്ഥാനത്ത് 5 പുതിയ സസ്യരോഗ ക്ലിനിക്കുകള്‍ തുറന്നു. തിരുവനന്തപുരം, വെളളനാട്, ഇടുക്കി സേനാപതി, തൃശൂര്‍ അന്നമട, പോര്‍ക്കളം, വയനാട് തൊണ്ടര്‍നാട് എന്നിവിടങ്ങളിലെ കൃഷിഭവനുകളോട് അനുബന്ധിച്ചാണ് പ്രവര്‍ത്തനം. പദ്ധതിയുടെ ഭാഗമായി പെസ്റ്റ് സ്കൗട്ടുകള്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച ശേഷം കീട, രോഗബാധ സംബന്ധിച്ച മുന്നറിയിപ്പുകളും ശാസ്ത്രീയ നിയന്ത്രണ മാര്‍ഗങ്ങളും കര്‍ഷകര്‍ക്കു നല്‍കും. ഇന്‍റര്‍നെറ്റ് അധിഷ്ഠിത സേവനവും കര്‍ഷകര്‍ക്കു ലഭ്യമാക്കും. കീടരോഗനിര്‍ണയത്തിനുള്ള ഉപകരണങ്ങള്‍, ശത്രു, മിത്ര കീടങ്ങളെ തിരിച്ചറിയാനുളള മാതൃകകള്‍, കാര്‍ഷിക ലൈബ്രറി, മണ്ണിന്‍റെ അമ്ലത്വപരിശോധനയും സന്തുലിത വളപ്രയോഗവും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com