ലോക വെറ്ററിനറി ദിനത്തോടനുബന്ധിച്ച് കര്‍ഷകര്‍ക്കായി സെമിനാറുകള്‍

pig-farm
SHARE

ലോക വെറ്ററിനറി ദിനത്തോടനുബന്ധിച്ച് കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ മൃഗ സംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്കായി ഒരു സെമിനാര്‍ സീരീസ് സംഘടിപ്പിക്കുന്നു. കോവിഡ് കാലഘട്ടത്തില്‍ ചെറുകിട വ്യാപാര വ്യവസായ മേഖലകള്‍ ഭൂരിപക്ഷവും രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്കു പോയപ്പോള്‍ കരുത്തോടെ പിടിച്ചുനിന്നത് മൃഗസംരക്ഷണ മേഖലയാണ്. അതിന് കാരണമായത് പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിലെ കര്‍ഷകര്‍ കാണിച്ച ആര്‍ജ്ജവവും അവരുടെ കഠിനാധ്വാനവുമാണ്.

സ്ഥല പരിമിതി, തീറ്റയുടെ ഉയര്‍ന്ന വില, ഉയര്‍ന്ന കൂലി എന്നിങ്ങനെ പ്രതികൂല ഘടകങ്ങളെ നേരിട്ടു കൊണ്ടാണ് കേരളത്തിലെ കര്‍ഷകര്‍ മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ഉല്‍പാദനച്ചെലവ് കുറയ്ക്കുന്നതോ, പ്രത്യുല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നതോ, രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതോ ആയ അറിവുകള്‍ക്ക് മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. മേഖലയിലെ വിദഗ്ധരില്‍നിന്ന് കര്‍ഷകര്‍ക്ക് പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍  കര്‍ഷകര്‍ക്കായി ഒരു സെമിനാര്‍ സീരീസ് സംഘടിപ്പിക്കുന്നത്. കോവിഡ് 19 സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയാണ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ കര്‍ഷക സുഹൃത്തുക്കളും, മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരാനാഗ്രഹിക്കുന്ന നവസംരംഭകരും ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്താം. സൂം ആപ് വഴിയാണ് പരിശീലന ക്ലാസുകള്‍.

ക്ലാസുകള്‍

 • ഏപ്രില്‍ 20 ചൊവ്വ വൈകുന്നേരം ഏഴിന് പന്നിവളര്‍ത്തല്‍: ശാസ്ത്രീയ പരിപാലന രീതികള്‍
  ക്ലാസ് നയിക്കുന്നത്: ഡോ. ഇ.ഡി. ബഞ്ചമിന്‍ (അസിസ്റ്റന്റ് പ്രഫസര്‍, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി) 
  Join Zoom Meeting : https://us02web.zoom.us/j/85270161203?pwd=OUsxT29vZnJjLzdTZlRqN2NjKzRvZz09
  Meeting ID: 852 7016 1203
  Passcode: pigseminar
 • ഏപ്രില്‍ 21 വൈകുന്നേരം ഏഴിന് ആട് വളര്‍ത്തല്‍: അടിസ്ഥാന തത്വങ്ങള്‍.
  ക്ലാസ് നയിക്കുന്നത്: ഡോ. ടി. ഗിഗിന്‍ (അസിസ്റ്റന്റ് പ്രഫസര്‍, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി)
  Join Zoom Meeting: https://us02web.zoom.us/j/85292625813?pwd=eHBjRVJVK0FiREdhWEhvVUx2Tmdudz09
  Meeting ID: 852 9262 5813
  Passcode: goatsem
 • ഏപ്രില്‍ 23 രാവിലെ 11ന് ഇനി മുട്ടക്കോഴികളെ വളര്‍ത്താം, ആദായകരമായി
  ക്ലാസ് നയിക്കുന്നത്: ഡോ. എസ്. ഹരികൃഷ്ണന്‍ (അസിസ്റ്റന്റ് പ്രഫസര്‍, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി)
  Join Zoom Meeting: https://us02web.zoom.us/j/87153081995?pwd=UEU5OFl4eFBkb2tiQ0RkeGFCem94dz09
  Meeting ID: 871 5308 1995
  Passcode: layersem

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA