ADVERTISEMENT

കേരള കാര്‍ഷിക സര്‍വകലാശാല പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ല-ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുമായി സഹകരിച്ച് കര്‍ഷകര്‍ക്കായി 'വാഴ കൃഷി' എന്ന വിഷയത്തെ ആസ്പദമാക്കി ജൂണ്‍ 9ന് (നാളെ) ഏകദിന വെബിനാര്‍ സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ മീറ്റ് വഴി രാവിലെ 10 മുതല്‍ 1 വരെയാണ് വെബിനാര്‍.

വാഴക്കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളായ അത്യുല്‍പാദന ശേഷിയുള്ള ഇനങ്ങള്‍, ശാസ്ത്രീയ വിള പരിപാലനം, പോഷക പരിപാലനം, സംയോജിത രോഗനിയന്ത്രണം, സംയോജിത കീടനിയന്ത്രണം തുടങ്ങിയവയില്‍ വിദഗ്ധര്‍ ക്ലാസ് നയിക്കും. കര്‍ഷകര്‍ക്ക് വിദഗ്ധരുമായി നേരിട്ട് സംവദിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനുമുള്ള സൗകര്യവുമുണ്ട്. 

താഴെ നല്‍കിയിരിക്കുന്ന ഗൂഗിള്‍ മീറ്റ് ലിങ്ക് ഉപയോഗിച്ച് വെബിനാറില്‍ പങ്കെടുക്കാം.

https://meet.google.com/nho-objw-soo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com