ADVERTISEMENT

സിയാൽ മോഡലിൽ  കേരള റബർ ലിമിറ്റഡ് കമ്പനി ആരംഭിക്കാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചു വരുന്നതായി മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു.  കിറ്റ്കോ വിശദമായ പദ്ധതിരേഖ സമർപ്പിച്ചിട്ടുണ്ട്. ഉയർന്ന വളർച്ചാനിരക്ക്, പ്രകൃതിദത്ത റബറിന്റെ ഉയർന്ന ഉപയോഗം, കയറ്റുമതിയുടെ കൂടുതൽ സാധ്യത, ഉയർന്ന പ്രവർത്തന മാർജിൻ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്ത് മൂല്യവർധിത സംരംഭങ്ങളുടെ ഭാഗമായി കമ്പനിയുടെ കീഴിൽ ഉൽപാദനത്തിനായി ഓഫ് റോഡ് ടയറുകൾ, ഹീറ്റ് റസിസ്റ്റന്റ് ലാറ്റക്സ് ത്രെഡ്, മെഡിക്കൽ ഗ്ലൗസ് എന്നിവ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 3 ഘട്ടങ്ങളായി വികസിപ്പിക്കുന്ന പദ്ധതിക്ക് 1050 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 

സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ കോട്ടയം ജില്ലയിലെ വെള്ളൂരിലുള്ള ഭൂമിയാണ് പദ്ധതിക്കായി പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

English summary: Kerala government starts the procedures for cial model rubber limited company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com