ADVERTISEMENT

കാര്‍ഷികയന്ത്രം വാങ്ങാന്‍ വിലയില്‍ 50 മുതല്‍ 80 വരെ ശതമാനം സബ്‌സിഡി. ട്രാക്ടര്‍, കൊയ്ത്തുമെതി യന്ത്രം, ആവി-പുക ഉണക്കല്‍ യന്ത്രം, നടീല്‍ യന്ത്രം, കഴുകല്‍ യന്ത്രം, അലുമിനിയം കോണി, ഇലക്ട്രോണിക് സോളര്‍ കാര്‍ഷിക യന്ത്രം, കാര്‍ഷിക അനുബന്ധ ശുചീകരണ യന്ത്രം, പുല്‍വെട്ടി, പൊടിക്കല്‍- അരയ്ക്കല്‍ യന്ത്രം തുടങ്ങിയവ വാങ്ങാന്‍ സബ്‌സിഡി ലഭിക്കും.

കര്‍ഷകസംഘങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, കര്‍ഷകത്തൊഴിലാളികള്‍, സഹകരണ സംഘങ്ങള്‍ എന്നിവയ്ക്കും സഹായം ലഭിക്കും. ഇതിന് www.agrimachinery.nic.in എന്ന വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം. യന്ത്രബാങ്കുകള്‍ കസ്റ്റം ഹയറിങ് സെന്ററുകളില്‍ വാടകയ്ക്കു നല്‍കുന്നതിനു യന്ത്രങ്ങള്‍ വാങ്ങുന്നതിന് 40% നിരക്കിലാണു സബ്‌സിഡി. 25 ലക്ഷത്തിന്റെ പദ്ധതിക്ക് 10 ലക്ഷം രൂപയും 40 ലക്ഷത്തിന്റെ പദ്ധതിക്ക് 16 ലക്ഷം രൂപയും സഹായം ലഭിക്കും. 

സഹകരണസംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, കര്‍ഷക ഉല്‍പാദക സംഘങ്ങള്‍ എന്നിവയ്ക്കു യന്ത്രബാങ്കുകള്‍ തുടങ്ങാനും സഹായമുണ്ട്. തിരഞ്ഞെടുത്ത പഞ്ചായത്തുകളിലാണു പദ്ധതി. 80% സബ്‌സിഡി നിരക്കില്‍ പരമാവധി 8 ലക്ഷം രൂപ വരെ സഹായം കിട്ടും.

സംരംഭകര്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും ഉല്‍പാദക കമ്പനികള്‍ക്കും റജിസ്‌ട്രേഷനു പ്രത്യേക ഓപ്ഷനുണ്ട്. വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും പക്കല്‍നിന്നു താല്‍പര്യമുള്ള യന്ത്രം തിരഞ്ഞെടുക്കാന്‍ സൗകര്യവുമുണ്ട്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണു സഹായം. അപേക്ഷയുടെ നിജസ്ഥിതി ട്രാക്ക് ചെയ്യാനുള്ള സംവിധാനവും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒരു എച്ച്പിക്ക് 0.018 ലക്ഷം എന്ന നിരക്കില്‍ സബ്‌മേഴ്‌സിബിള്‍ പമ്പുകള്‍ക്കും ഇലക്ട്രിക് പമ്പുസെറ്റുകളുടെ റിമോട്ട് മോട്ടര്‍ ഓപ്പറേറ്ററുകള്‍ക്കും ധനസഹായമുണ്ട്. വിശദവിവരങ്ങള്‍ കൃഷിഭവനുകളില്‍ ലഭിക്കും.

പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു https://agrimachinery.nic.in/Farmer/Management/Index എന്ന വെബ്‌സൈറ്റില്‍ കര്‍ഷകര്‍ റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ https://agrimachinery.nic.in/ എന്ന കേന്ദ്രസര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍നിന്ന് അറിയാം. പദ്ധതിക്ക് വൈകാതെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കും. അതിനുശേഷമേ അപേക്ഷ സമര്‍പ്പിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനസജ്ജമാകൂ.

ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് അതത് ജില്ലകളിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായും ബന്ധപ്പെടാം.

തിരുവനന്തപുരം: 0471-2482022, കൊല്ലം: 0474-2795434, പത്തനംതിട്ട: 0473-4252939, ആലപ്പുഴ: 0477-2268098, ഇടുക്കി: 0486-2228522, കോട്ടയം: 0481-2561585, എറണാകുളം: 0484-2301751, തൃശൂര്‍: 0487-2325208, പാലക്കാട്: 0491-2816028, മലപ്പുറം: 0483-2848127, കോഴിക്കോട്: 0495-2723766, വയനാട്: 0493-6202747, കണ്ണൂര്‍: 0497-2725229, കാസര്‍കോട്: 0499-4225570.

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നേതൃത്വത്തിലാണ്, Direct Benefit Transfer in Agriculture Mechanization എന്ന പദ്ധതി. സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ടിലേക്ക് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ കൈമാറും. 

ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ മെനുവില്‍ ക്ലിക്ക് ചെയ്തശേഷം farmer ഓപ്ഷന്‍ ക്ലിക്ക് ചെയ്താലുള്ള നിര്‍ദേശപ്രകാരം റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ്ബുക്ക്, കൃഷിഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖ തുടങ്ങിയവ സമര്‍പ്പിക്കേണ്ടതാണ്. സംവരണ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍ ഗുണഭോക്താവിന്റെ ജാതി തെളിയിക്കുന്ന രേഖയുടെ സ്‌കാന്‍ കോപ്പി വേണം.

English summary: Farm Mechanization Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com