ADVERTISEMENT

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് സമയബന്ധിതമായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പ്രത്യേക ഹ്രസ്വകാല വായ്പ പദ്ധതിയാണ് special liquidity facility-2 (SLF-2). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക ധനസഹായമായി നബാര്‍ഡ് മുഖേന റീജണല്‍ റൂറല്‍ ബാങ്കുകള്‍, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ എന്നിവയിലൂടെ കര്‍ഷകര്‍ക്ക് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടത്തുന്നതിനുള്ള വായ്പാ സൗകര്യം ഉറപ്പാക്കുകയാണ് SLF-2ലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ സൗകര്യത്തിലൂടെ കര്‍ഷകര്‍ക്ക് പുതുതായി വായ്പ അനുവദിക്കും. 

സംസ്ഥാനത്തിന് 1870 കോടി രൂപ(കേരളഗ്രാമീണ്‍ബാങ്കിന് 1000 കോടി രൂപയും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന് 870 കോടി രൂപയും)യാണ് കര്‍ഷകര്‍ക്ക് പുതിയ ഹ്രസ്വകാല വായ്പ നല്‍കുന്നതിനായി അനുവദിച്ചിട്ടുള്ളത്. ഇതില്‍ 1200 കോടി രൂപയാണ് ചെറുകിട നാമമാത്ര കര്‍ഷകരുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനു നീക്കിവച്ചിട്ടുള്ളത്. പ്രാഥമിക കാര്‍ഷിക സഹകരണ സൊസൈറ്റികള്‍, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവ മുഖേനയാണ് കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാകുന്നത്.

  • വായ്പാ കാലാവധി ഒരു വര്‍ഷം
  • പ്രാഥമിക കാര്‍ഷിക സഹകരണ സൊസൈറ്റികള്‍ മുഖേനയുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് 6.4 %
  • കേരള  ഗ്രാമീണ്‍ ബാങ്ക് മുഖേനയുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് 7 %
  • യഥാർഥ കർഷകർക്ക് വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനുള്ള സഹായങ്ങൾ നൽകുന്നതിനും വായ്പാ ലഭ്യത ഉറപ്പാക്കുന്നതിനും പഞ്ചായത്തുതലത്തിൽ കൃഷി ഓഫീസർ കൺവീനറായും പഞ്ചായത്തിലെ പരമാവധി സർവീസ് ഏരിയ വരുന്ന കേരള ഗ്രാമീൺ  ബാങ്ക് മാനേജർ ചെയർമാനായും ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. അംഗങ്ങളായി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എല്ലാ കേരള ഗ്രാമീൺ  ബാങ്കുകളുടെയും മാനേജർമാർ, പ്രാഥമിക സഹകരണ സംഘം പ്രതിനിധി, കാർഷിക അനുബന്ധ വകുപ്പുകളിലെ പ്രതിനിധികൾ എന്നിവരെയും പ്രത്യേക ക്ഷണിതാവായി ലീഡ് ബാങ്ക് മാനേജരായും ഉൾപ്പെടുത്തിയിട്ടുണ്ട്.
  • 14 ജില്ലകള്‍ക്കായി 1200 കോടി രൂപയുടെ വായ്പാ ലക്ഷ്യം.
  • നബാര്‍ഡ് ലീഡ് ബാങ്ക് മാനേജര്‍ മാര്‍ എന്നിവരുടെ സഹായത്തോടെ SLF -2 കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കുന്നതിനുള്ള ഉദ്യോഗസ്ഥ പരിശീലന പരിപാടികള്‍ നടന്നു വരുന്നു.

English summary: Special liquidity facility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com