ADVERTISEMENT

കോലഞ്ചേരി കക്കാട്ടുപാറ ഇലവുംതടത്തില്‍ കെ.എം. വര്‍ഗീസിന്റെ കൃഷിയിടത്തില്‍നിന്നു കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൊള്ളയടിച്ചു. 200ല്‍പരം കവുങ്ങിലെ അടയ്ക്ക തെങ്ങില്‍നിന്നു തേങ്ങ, കൊക്കോ ചെടിയില്‍നിന്നു കായ എന്നിവയാണു കടത്തിയത്. വെള്ളി രാത്രിയാണു മോഷണം നടന്നതെന്നു വര്‍ഗീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ കൃഷിയിടത്തിലെത്തിയപ്പോഴാണു മോഷണം ശ്രദ്ധയില്‍പെട്ടത്. ചെത്തിയിട്ട കുലകള്‍ വ്യാപകമായി കൃഷിയിടത്തില്‍ കണ്ട അദ്ദേഹം കവുങ്ങിലേക്കു നോക്കിയപ്പോള്‍ ഞെട്ടി.

എല്ലാ കവുങ്ങിലെയും ഫലമെടുപ്പിനു പാകമായവ അപഹരിക്കപ്പെട്ടതായി വ്യക്തമായി. മത്സ്യക്കുളത്തില്‍ നിന്നു മീന്‍ പിടിക്കാനും ശ്രമം നടന്നു. സമീപ കാലത്ത് വില കൂടി വരുന്ന ഉല്‍പ്പന്നങ്ങളാണു മോഷണം പോയത്. കിലോഗ്രാമിന് 250 രൂപയുണ്ടായിരുന്ന അടയ്ക്കാ വില ഈ സീസണില്‍ 380 കടന്നിരുന്നു. കൊക്കോക്കായുടെ വില 125ല്‍നിന്ന് 150 ആയും ഉയര്‍ന്നിട്ടുണ്ട്. തേങ്ങയ്ക്കും ഭേദപ്പെട്ട വിലയാണു ലഭിക്കുന്നത്.

അടുത്ത കാലം വരെ വില ഇടിവു നേരിട്ട കാര്‍ഷികോല്‍പ്പന്നങ്ങള്‍ മികച്ച വിലയിലേക്ക് ഉയര്‍ന്നപ്പോള്‍ നടന്ന മോഷണം കര്‍ഷകനായ ഇദ്ദേഹത്തിന്റെ ഉപജീവനം പ്രതിസന്ധിയിലാക്കി. 68 വയസ്സായ ഇദ്ദേഹവും ഭാര്യയും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. കക്കാട്ടുപാറ പാടശേഖര സമിതി പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം. 50,000ല്‍പ്പരം രൂപയുടെ നഷ്ടമുണ്ടായെന്നു വര്‍ഗീസ് പറഞ്ഞു. പുത്തന്‍കുരിശ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

English summary: Theft of harvested crops leaves farmers a worried lot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com