ഷീറ്റുറബർ ഉണ്ടാക്കുന്ന കർഷകർക്ക് 5000 രൂപ വരെ ധനസഹായവുമായി റബർ ബോർഡ്

rubber-sheet
SHARE

ഷീറ്റുറബർ ഉണ്ടാക്കുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി റബർ ബോര്‍ഡ് ധനസഹായം നല്‍കുന്നു. റബര്‍പാലിന്റെയും ആര്‍എസ്എസ് 4 ഷീറ്റിന്റെയും വിപണിവിലകളിലെ വ്യത്യാസം കണക്കാക്കി കിലോഗ്രാമിന് പരമാവധി രണ്ടു രൂപ വരെ കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി നല്‍കുന്നതിനാണ് ബോര്‍ഡ് പദ്ധതിയിട്ടിരിക്കുന്നത്.  റബറുൽപാദകസംഘങ്ങളിലോ റബര്‍ ബോര്‍ഡ് കമ്പനികളിലോ ഷീറ്റുറബര്‍ നല്‍കുന്ന കര്‍ഷകര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.

2021 ഡിസംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ മൂന്നു മാസത്തേക്കുള്ള പദ്ധതിക്കാലത്ത് ഒരു കര്‍ഷകന് പരമാവധി 5000 രൂപ വരെ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ധനസഹായത്തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യും. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് റബര്‍ബോര്‍ഡിന്റെ ഫീല്‍ഡ് സ്റ്റേഷനുകളിലോ റീജനല്‍ ഓഫീസുകളിലോ കേന്ദ്ര ഓഫീസിലെ 0481 2576622 എന്ന കോള്‍സെന്റര്‍ നമ്പരിലോ ബന്ധപ്പെടാവുന്നതാണെന്ന് റബർ ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA