കർഷകന് മാന്യമായ ജീവിതസാഹചര്യം ഒരുക്കുന്നതാകണം കൃഷി: കൃഷിമന്ത്രി പി.പ്രസാദ്

kerala-farmers
SHARE

കൃഷി എന്നത് കർഷകന് കേവലം ജീവൻ നിലനിർത്താനുള്ള ആനുകൂല്യം നൽകുന്നത് മാത്രമാകരുത്, മറിച്ച്  കർഷകന് സമൂഹത്തിൽ അന്തസായ ജീവിതം നയിക്കുന്നതിന് ഉതകുന്നതാകണമെന്ന് കൃഷിമന്ത്രി പി.  പ്രസാദ്. സംസ്ഥാനത്ത് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രൂപീകരിച്ച കേരള കർഷക ക്ഷേമനിധി ബോർഡിൽ കർഷകർക്ക് അംഗത്വ റജിസ്ട്രേഷനുള്ള വെബ് പോർട്ടലിന്റെ ഉദ്ഘാടനം സെക്രട്ടേറിയറ്റ് അനക്സ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിനു തന്നെ മാതൃകയായി സംസ്ഥാനത്ത് ആദ്യമായാണ് കർഷകർക്കായി ഒരു ക്ഷേമനിധി ബോർഡ് യാഥാർഥ്യമാകുന്നതെന്ന് കൃഷിമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ബോർഡ് നിലവിൽ വന്നെങ്കിലും ഓൺലൈൻ റജിസ്ട്രേഷനുള്ള പോർട്ടലിന്റെ നിർമാണത്തിനും സെക്യൂരിറ്റി ഓഡിറ്റിനും സമയം വേണ്ടി വന്നു. യഥാക്രമം സി-ഡിറ്റ്, സി-ഡാക് എന്നീ ഏജൻസികളാണ് ഇവ സമയബന്ധിതമായി പൂർത്തീകരിച്ചത്. കർഷകർക്ക് ഇനി ഓൺലൈൻ അംഗത്വം സ്വീകരിക്കാവുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ബോർഡ് ചെയർമാൻ ഡോ. പി. രാജേന്ദ്രൻ, ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുബ്രഹ്മണ്യൻ, ഡയറക്ടർ ബോർഡ് മെംബർമാരായ അഡ്വ. ജോയിക്കുട്ടി ജോസ്, അഡ്വ. ജോസ് ചെമ്പേരി, ലാൽ വർഗീസ് കൽപ്പകവാടി, കെ.ആർ. ഹരികുമാർ, അഡ്വ. പ്രീജ, ജോസ് കുറ്റിയാനിമറ്റം, വി. സുശീൽ കുമാർ, വസന്തകുമാർ, മാത്യു വർഗീസ്, കൃഷി അഡീഷണൽ ഡയറക്ടർ ശിവരാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS