നെൽവയൽ റോയൽറ്റി എല്ലാ വർഷവും നൽകും: കൃഷിമന്ത്രി പി. പ്രസാദ്

paddy-1
SHARE

കൃഷിയോഗ്യമായ നെൽപ്പാടങ്ങളുടെ ഉടമസ്ഥർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ കഴിഞ്ഞ വർഷം അനുവദിച്ച റോയൽറ്റി എല്ലാ വർഷവും തുടരുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നെൽവയൽ സംരക്ഷിച്ച് നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നെൽവയലുകൾ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുക എന്ന ലക്ഷ്യവും  മുൻനിർത്തിയാണ് കൃഷിയോഗ്യമായ നെൽവയൽ ഉടമസ്ഥർക്ക് ഒരു ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകുക എന്ന പദ്ധതി 2020-21 വർഷത്തിൽ ആരംഭിച്ചത്. 

നെൽകൃഷിയിൽ കർഷകർ തുടരുന്നതിന് നെൽകൃഷി ആദായകരമാകേണ്ടതുണ്ട്. അതിനാൽ കൃഷിയോഗ്യമായ നെൽപ്പാടങ്ങളുടെ ഉടമസ്ഥർക്ക് ഹെക്ടറൊന്നിന് 2000 രൂപ നിരക്കിൽ റോയൽറ്റി എല്ലാവർഷവും, വർഷത്തിൽ ഒരു തവണ അനുവദിക്കുന്നതിന് തീരുമാനമായതായി മന്ത്രി അറിയിച്ചു. 

English summary: paddy royalty scheme will continue

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS