ടി.കെ.സുനില്‍ കുമാര്‍ കര്‍ഷകശ്രീ എഡിറ്റര്‍ ഇന്‍ ചാര്‍ജ്

sunilkumar-1
ടി.കെ.സുനില്‍ കുമാര്‍
SHARE

കര്‍ഷകശ്രീ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയി ടി.കെ.സുനില്‍ കുമാര്‍ ചുമതലയേറ്റു. 1995ല്‍ 'കര്‍ഷകശ്രീ' ആരംഭിച്ചപ്പോള്‍ സബ് എഡിറ്ററായി ചേര്‍ന്ന സുനില്‍ കുമാര്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കാര്‍ഷിക മേഖലയില്‍ ഒട്ടേറെ ശ്രദ്ധേയമായ ഫീച്ചറുകള്‍ തയാറാക്കിയ സുനില്‍ കുമാറിന് മികച്ച കാര്‍ഷിക പത്രപ്രവര്‍ത്തനത്തിന് മീഡിയ അക്കാദമിയുടെ ചൊവ്വര പരമേശ്വരന്‍ അവാര്‍ഡും കാര്‍ഷിക മേഖലയിലെ മികച്ച സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകഭാരതി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

തിരുവല്ല പുല്ലാട് മണ്ണാരക്കോട്ട എന്‍.എസ്. ജയദേവന്റെയും പി.എന്‍. തുളസിക്കുട്ടിയമ്മയുടെയും മകനാണ്. മാലക്കര മാവേലില്‍ ജയ ജി. പണിക്കര്‍ (അധ്യാപിക, എസ്‌വിജിവിഎച്ച്എസ്എസ്, കിടങ്ങന്നൂര്‍) ആണ് ഭാര്യ. മക്കള്‍: ഡോ. നന്ദു എസ്. നായര്‍ (അസി. മാനേജര്‍, കെഎല്‍ഡി ബോര്‍ഡ്), നന്ദന എസ്. നായര്‍ (മെഡിക്കല്‍ വിദ്യാര്‍ഥിനി).

English summary: TK Sunilkumar Karshakasree Editor-in-Charge

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA