റബര്‍ ബില്‍ 2022: നിർദേശങ്ങൾ തേടി കേന്ദ്ര വാണിജ്യ മന്ത്രാലയം

rubber-bill
image courtesy shutterstock
SHARE

മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് റബര്‍മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 1947ലെ റബര്‍ ആക്ട് റദ്ദാക്കുന്നതിനും റബര്‍ (പ്രൊമോഷന്‍ & ഡവലപ്മെന്റ്) ബില്‍ 2022 എന്ന പേരില്‍ പുതിയ നിയമ നിർമാണത്തിനുമായി കേന്ദ്രവാണിജ്യ മന്ത്രാലയം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തേടുന്നു. കരടു ബില്ലിന്റെ കോപ്പി വാണിജ്യ മന്ത്രാലയത്തിന്റെയും (https://commerce.gov.in) റബര്‍ ബോര്‍ഡിന്റെയും (http://rubberboard.gov.in) വെബ് സൈറ്റുകളില്‍ ലഭ്യമാണ്.

റബര്‍മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും പുതിയ നിയമം സംബന്ധിച്ച കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം 2022 ജനുവരി 21ന് മുമ്പായി സെക്രട്ടറി, റബര്‍ബോര്‍ഡ്, സബ് ജയില്‍ റോഡ്, കോട്ടയം-686002 എന്ന വിലാസത്തിലോ ഇ മെയിലായോ (secretary@rubberboard.org.in) അറിയിക്കാം.

കേന്ദ്ര സർക്കാരിന്റെ മേല്‍നോട്ടത്തില്‍ റബര്‍മേഖലയുടെ വികസനം സാധ്യമാക്കുന്നതിനാണ് റബര്‍ ആക്ട് 1947, 1947 ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്നത്. 1954, 1960, 1982, 1994, 2010 വര്‍ഷങ്ങളില്‍ ഈ നിയമത്തിന് ഭേദഗതികള്‍ വരുത്തിയിരുന്നു. നിയമ, വ്യാവസായിക-സാമ്പത്തികരംഗങ്ങളിലുണ്ടായ മാറ്റങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത, റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പുതിയ നിയമ നിര്‍മ്മാണത്തിന്റെ ആവശ്യകത വർധിപ്പിച്ചത്.

ഭരണഘടനാപരവും വ്യാവസായികവും സാമ്പത്തികവുമായ രംഗങ്ങളില്‍, പ്രത്യേകിച്ച് റബര്‍-റബറനുബന്ധമേഖലകളില്‍ അടുത്ത കാലത്തായി കാതലായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. റബറുമായി ബന്ധപ്പെട്ട് കൃഷിയും വ്യവസായവുമടക്കം സമസ്തമേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ഓരോ മേഖലയ്ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും ഇന്ത്യന്‍ റബര്‍മേഖലയെ ആഗോള നിലവാരത്തിലെത്തിക്കുന്നതിനും കാലഹരണപ്പെട്ട പല നിയമങ്ങളും റദ്ദുചെയ്യുകയോ പരിഷ്കരിക്കുകയോ ചെയ്യേണ്ടതുണ്ട്.  ഇതിനനുസൃതമായി റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായ രീതിയില്‍ വിപുലപ്പെടുത്തേണ്ടതുമുണ്ട്.

English summary: Rubber Bill 2022

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA