നിങ്ങളറിഞ്ഞോ... ചക്കക്കുരുവിനുണ്ട് ബദാമിനോളം വില

HIGHLIGHTS
  • ചക്കക്കുരു കിലോയ്ക്ക് 450 മുതൽ 800 വരെ രൂപ വില
jackfruit-seed
SHARE

കേരളത്തിൽ ചക്ക സീസൺ ഏറെക്കുറെ അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ചക്ക ചുളയായും പഴമായും അച്ചാറായും പൊടിയായുമെല്ലാം മികച്ച വിലയിൽ വിപണിയിൽ പ്രചാരത്തിലായിക്കഴിഞ്ഞു. അതിനൊപ്പംതന്നെയാണ് ചക്കക്കുരുവിന്റെയും സ്ഥാനം. ഓൺലൈൻ വിപണിയിൽ പരതിയാൽ ചക്കക്കുരു കിലോയ്ക്ക് 450 മുതൽ 800 വരെ രൂപ വിലയിൽ കാണാം. ചക്കപ്പൊടിക്കുപോലും ശരാശരി 600–800 രൂപ വിലയുള്ളപ്പോഴാണ് ചക്കക്കുരുവും താരമായി നിൽക്കുന്നത്. പ്രധാനമായും കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള കമ്പനികളാണ് ചക്കക്കുരു സംസ്കരിച്ച് ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ഒട്ടേറെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ചക്കക്കുരു. ബി വിറ്റാമിനുകളായ തയാമിനും റൈബോഫ്ലാവിനും ചക്കക്കുരുവിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ അതിവേഗം ദഹിക്കാത്ത സ്റ്റാർച്ചുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമുള്ള കഴിവ് ചക്കക്കുരുവിനുണ്ട്. അതുകൊണ്ടുതന്നെ ദഹനം സുഗമമാകുകയും ദഹനപ്രശ്നങ്ങൾ ഒഴിവാകുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ദഹനപ്രശ്നങ്ങൾക്ക് ചൈനക്കാർ പരമ്പരാഗതായി ചക്കക്കുരു ഉപയോഗിക്കാറുണ്ടത്രേ. 

ചക്കച്ചുളയും (പച്ചയും പഴവും) ഒട്ടേറെ പോഷകഗുണങ്ങളുള്ളവയാണ്. ബി കോംപ്ലെക്സ് വിറ്റാമിനുകൾ എല്ലാം ചേർന്ന അപൂർവം പഴങ്ങളിൽ ഒന്നാണ് ചക്കപ്പഴം. വിറ്റാമിൻ ബി–6 (പിരിഡോക്സിൻ), നിയാസിൻ, റൈബോഫ്ലാവിൻ, ഫോളിക് ആസിഡ് എന്നിവ ചക്കപ്പഴത്തിലുണ്ട്. കൂടാതെ, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ് എന്നിവയുമുണ്ട്. വിറ്റാമിൻ എ, ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന വിറ്റാമിൻ സി എന്നിവയുടെ മികച്ചൊരു ഉറവിടവുമാണ് ചക്ക. 

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS