ADVERTISEMENT

തെങ്ങു ചെത്താൻ റോബട്ടുകൾ വരുന്ന കാലം ആലോചിച്ചുനോക്കൂ. മണ്ടയിലെത്തിച്ചാൽ പൂങ്കുല തീരുന്നതുവരെ അവിടെയിരുന്നു കൃത്യസമയത്തും അളവിലും ചെത്തുന്ന, പൂങ്കുലയുടെ ഇരുവശങ്ങളിലും തല്ലുന്ന റോബോട്ട്! ഊറിവരുന്ന നീര ചെറുകുഴലിലൂടെ തെങ്ങിൻചുവട്ടിലെത്തിക്കുന്ന റോബട്ട്!! പേര് സാപ്പെർ!! ആ മധുരക്കള്ളിന്റെ അനന്തസാധ്യതകൾ!! 

നവ ഡിസൈൻ ആൻഡ് ഇന്നൊവേഷൻ എന്ന കമ്പനിയാണ് തെങ്ങു ചെത്തുന്നതിനുള്ള സാപ്പെർ റോബട്ടിനെ വികസിപ്പിച്ചിരിക്കുന്നത്. തെങ്ങുകയറ്റം, ചെത്ത് – രണ്ടു ജോലികളാണ് നിർവഹിക്കപ്പെടേണ്ടത്. പൂങ്കുല കൃത്യ നേരത്തും അളവിലും ചെത്താൻ സാപ്പെറിനു കഴിയും.  അപകർഷതാബോധമില്ലാതെ, ആശങ്കയില്ലാതെ നീര ടാപ്പ് ചെയ്യുന്ന അസ്സൽ ചെത്തുറോബട്ട്. ചെത്താനറിയാമെങ്കിലും തെങ്ങിൽ കയറാൻ സാപ്പെറിനറിയില്ല. പിന്നെങ്ങനെയെന്നല്ലേ? ആരെങ്കിലും എടുത്ത് തെങ്ങിന്റെ മണ്ടയിലെത്തിച്ചാൽ മതി. ബാക്കി ജോലി സാപെർ നോക്കിക്കൊള്ളും. ഓരോ തവണയും ചെത്തുകാരനെ ചുമന്ന് തെങ്ങിനു മുകളിലെത്തിക്കുകയൊന്നും വേണ്ട. ഒരിക്കൽ മുകളിലെത്തിയാൽ പിന്നെ ചെത്തുതീരുന്നതുവരെ അവിടെത്തന്നെ ഇരുന്നുകൊള്ളും. തെങ്ങിന്റെ പൂങ്കുല ഓരോ ദിവസവും കൃത്യതോതിൽ അരിഞ്ഞുനീക്കാനും  ഇരുവശങ്ങളിലും തല്ലി പരുവപ്പെടുത്താനുമൊക്കെയുള്ള സംവിധാനങ്ങൾ ഇതിനുള്ളിലുണ്ട്. സാപ്പെറിന്റെ ചെത്ത് എത്രമാത്രം പുരോഗമിച്ചെന്ന് ഉടമസ്ഥനെ അറിയിക്കാനായി ഒരു മൊബൈൽ ആപ്പുമുണ്ട്. സാപ്പെർ ഘടിപ്പിക്കാനും ചെത്ത് തീരുമ്പോൾ അഴിച്ചെടുക്കാനും മാത്രം തെങ്ങിൽ കയറിയാൽ മതി. 

saper-agri-expor-startup-mission-1

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിച്ച അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ പ്രദർശനത്തിലാണ് ടെക്വാർഡ് ലാബ്സിന്റെ ചെറുകിട ഹൈഡ്രോപോണിക് യൂണിറ്റുള്ളത്. കാർഷിക മേഖലയിലെ നിക്ഷേപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്താനാകുന്ന ബിഗ് ഡെമോ ഡേയുടെ ഏഴാം പതിപ്പാണിത്. ഇന്ന് രാവിലെ 10ന് ആരംഭിച്ച വിർച്വൽ പ്രദർശനം വൈകുന്നേരം അഞ്ചിനു സമാപിക്കും. 

മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെ അവതരിപ്പിച്ച് ബിസിനസ് അവസരങ്ങള്‍ തേടുന്നതിനാണ് ബിഗ് ഡെമോ ഡേയിലൂടെ ഉദ്ദേശിക്കുന്നത്. കെഎസ് യുഎം മുന്നോട്ടുവയ്ക്കുന്ന നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും നൂതനാശയങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനും ഊന്നല്‍ നല്‍കുന്നുണ്ട്.

ഫ്യൂസലേജ് ഇന്നൊവേഷന്‍സ്, ബഡ്‌മോര്‍ അഗ്രോ ഇന്‍ഡസ്ട്രീസ്, ടെക്വാര്‍ഡ് ലാബ്‌സ്, ഓര്‍ഗായൂര്‍ പ്രൊഡക്ഷന്‍സ്, അല്‍കോഡെക്‌സ് ടെക്‌നോളജീസ്, ബ്രെയിന്‍ വയേര്‍ഡ്, കോര്‍ബല്‍ ബിസിനസ് ആപ്ലിക്കേഷന്‍സ്, ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍, നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ എന്നിവയാണ് സാങ്കേതിക പ്രതിവിധികള്‍ അവതരിപ്പിക്കുന്നത്. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരെക്കൂടാതെ നൂതന കൃഷിരീതികള്‍ അവലംബിക്കുന്നവര്‍ക്കും ഫുഡ്‌ടെക് മേഖലയിലുള്ളവര്‍ക്കും പ്രദര്‍ശനം പ്രയോജനകരമാകും.

വിര്‍ച്വല്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ https://business.startupmission.in/demoday വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com