സരോജിനി–ദാമോദരൻ ഫൗണ്ടേഷൻ അക്ഷയശ്രീ പുരസ്കാരം കെ. ശശീന്ദ്രന്

award-sarojini-damodar-foundation
കെ.ശശീന്ദ്രൻ
SHARE

സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ കർഷകന് സരോജിനി–ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന അക്ഷയശ്രീ പുരസ്കാരം ( 2 ലക്ഷം രൂപ) വയനാട് കൽപ്പറ്റ, വേങ്ങപ്പള്ളി തെക്കുംപുറം ശ്യാം ഫാം ഉടമ കെ. ശശീന്ദ്രന്.  ഓഗസ്റ്റിൽ ആലപ്പുഴയിൽ നടക്കുന്ന കാർഷിക സംഗമത്തിൽ അവാർഡ്  വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി പ്രഫ. എസ്. രാമാനന്ദ്, അവാർഡ് സമിതി കൺവീനർ കെ.വി. ദയാൽ, ഡോ. കെ.എൻ. ജയചന്ദ്രബാബു, ബി. രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.

മുൻ പഞ്ചായത്ത് മെംബറായ ശശീന്ദ്രൻ വിവിധതരം പേരയും മാവും പ്ലാവും ഉൾപ്പെടെ 25 ഇനം ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്നു. രുദ്രാക്ഷവും ഭദ്രാക്ഷവും കായാംപൂ തുടങ്ങിയ ഔഷധ സസ്യങ്ങളുടെ ശേഖരവും ഉണ്ട്.  കോഴി, താറാവ്, കന്നുകാലി ഇനങ്ങളായ ഗീർ, കാസർകോട് കുള്ളൻ എന്നിവയും ഫാമിലുണ്ട്. ഗീർ പശുവിന്റെ മൂത്രം കീടനാശിനിയായി ഉപയോഗിച്ചാണ് കൃഷിയിൽ വൻ വിളവ് നേടുന്നത്.

7 ഏക്കർ സ്ഥലത്ത് 14 കുളങ്ങളിൽ അലങ്കാരമത്സ്യങ്ങളും വളർത്തുമത്സ്യങ്ങളും കൃഷി ചെയ്യുന്നതിനൊപ്പം അവയ്ക്ക് പ്രജനന കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. വിവിധയിനം മുളവർഗങ്ങളുടെ സംരക്ഷണവും നഴ്സറിയും ഉണ്ട്. 2013ൽ ഗുജറാത്തിൽ നടന്ന ദേശീയ കാർഷിക മത്സരത്തിൽ കർഷക ശ്രേഷ്ഠ പുരസ്കാരം ലഭിച്ചു. 2014ൽ അക്ഷയശ്രീ ജില്ലാ പുരസ്കാരവും കിട്ടി. ജൈവ വൈവിധ്യ ബോർഡിന്റെ ഫാം സ്കൂളായി ശ്യാം ഫാം അംഗീകാരം നേടി.  കൃഷിഭൂമിയിലെ മുഴുവൻ സസ്യങ്ങളുടെയും മത്സ്യത്തിന്റെയും ശാസ്ത്രീയ നാമവും നാടൻപേരും എഴുതി പ്രദർശിപ്പിച്ചിട്ടുള്ളത് സന്ദർശകർക്ക് പഠനത്തിനും അവസരം നൽകും.

മികച്ച ജൈവകർഷകർക്കുള്ള 50000 രൂപയും ഉപഹാരവും പ്രശസ്തിപത്രവും അടങ്ങുന്ന ജില്ലാതല പുരസ്കാരത്തിന് അർഹരായവർ

1. കാസർകോട്: സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ

2. കണ്ണൂർ: രമിത്ത് രാഘവൻ

3. കോഴിക്കോട്: പി.വേലായുധൻ നായർ

4. മലപ്പുറം: ജി.കെ.മധു

5. തൃശൂർ: വി.സി.സരള

6. ഇടുക്കി: ഏബ്രഹാം ചാക്കോ

7. എറണാകുളം: കെ.വി.ജോർജ്

8. ആലപ്പുഴ: എസ്.സാജൻ

9. പത്തനംതിട്ട: പ്രീതാകുമാരി ജയപ്രകാശ്

10. കൊല്ലം: വി.പ്രിൻസ്

11. തിരുവനന്തപുരം: എസ്.സുരേഷ്

12. പാലക്കാട്: ജെ. ജ്ഞാനശരവണൻ

13. കോട്ടയം: ജോയിമോൻ ജെ വാക്കയിൽ

English summary: Sarojini-Damodaran Foundation Akshayasree 2021 Award

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}