ADVERTISEMENT

കന്നുകാലികളിലെ അകിടുവീക്കം തടയാനും രോഗപ്രതിരോധശേഷി ഉറപ്പാക്കാനും മഞ്ഞളിൽനിന്നു വേർതിരിച്ചെടുക്കുന്ന കുർകുമിൻ ചേർത്ത ഉൽപന്നം ഫലപ്രദമെന്ന് ഗവേഷണഫലം. കറവയുള്ളപ്പോഴും വറ്റിയ സമയത്തും അടുത്ത പ്രസവത്തിനു മുൻപും ഇവ ദിവസേന തീറ്റയിൽ ചേർത്ത് പശുക്കൾക്കു നൽകണം. ഒപ്പം ശാസ്ത്രീയ പരിചരണ രീതികളും അവലംബിക്കണം. 

ബെംഗളൂരുവിലെ ട്രാൻസ്‌ഡിസിപ്ലിനറി യൂണിവേഴ്സിറ്റിയാണ് വ്യവസായ ഇടപെടലിന്റെ ഭാഗമായി കേരളത്തിൽ ഗവേഷണം നടത്തിയത്. യൂണിവേഴ്സിറ്റിയിലെ ഡോ. ടി.പി.സേതുമാധവന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. പ്രതിദിന പാലുൽപാദനത്തിൽ 10% വർധന, ദഹനക്ഷമത, പാലിലെ കൊഴുപ്പിന്റെ അളവ്, കാത്സ്യം- ഫോസ്ഫറസ് അനുപാതം, ആൽബുമിൻ - ഗ്ലോബുലിൻ അനുപാതം എന്നിവയിൽ ഉയർച്ച, സാംക്രമിക രോഗങ്ങളുടെ പ്രതിരോധം എന്നിവയും ഇതിന്റെ ഗുണഫലങ്ങളാണ്. ഡോ.എം.ബാലകൃഷ്ണൻ നായർ, ഡോ. സി.എൻ.വിഷ്ണുപ്രസാദ് എന്നിവരും ഗവേഷണത്തിൽ പങ്കാളികളായിരുന്നു.

അകിടുവീക്കം കാരണം പാലുൽപാദനത്തിലുണ്ടാകുന്ന കുറവുമൂലം രാജ്യത്തെ പ്രതിവർഷ നഷ്ടം 13,000 കോടി രൂപയിലധികമാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com