ADVERTISEMENT

സംസ്ഥാനത്ത് 20 മുതൽ പുതുക്കിയ പാൽ വിലവർധന നിലവിൽ വരും. ലീറ്ററിന് അഞ്ച് അല്ലെങ്കിൽ ആറു രൂപയുടെ വർധനയുണ്ടാകുമെന്നാണ് അറിയുന്നത്. പാൽവില കൂട്ടുന്നതിനൊപ്പം തൈര് ഉൾപ്പെടെയുള്ള മറ്റു പാലുൽപന്നങ്ങളുടെ വിലയും ഉയരും.

വിലവർധനയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ മിൽമ നിയോഗിച്ച വിദഗ്ധ സമിതി 15നു മുൻപ് ഇടക്കാല റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം ഭരണസമിതി അടിയന്തരമായി ചേർന്ന്, സർക്കാർ അംഗീകാരത്തോടെ വിലവർധന നടപ്പാക്കാനാണു തീരുമാനം. ക്ഷീരകർഷകരുടെ പ്രയാസങ്ങൾ പരിഗണിച്ചും ഉൽപാദനോപാദികളിൽ ഉണ്ടായ ഗണ്യമായ വിലവർധന കണക്കിലെടുത്തുമാണ് വില കൂട്ടുകയെന്നു മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. മുൻപ് 2019ൽ ആണ് മിൽമ പാൽവില കൂട്ടിയത്. ലീറ്ററിന് 4 രൂപയായിരുന്നു അന്നു വർധിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com