പാൽവില 21 മുതൽ കൂട്ടണമെന്നു മിൽമ: കർഷകന് കിട്ടുന്നത് 8.57 രൂപ കുറവെന്ന് റിപ്പോർട്ട്

Milma milk packets | (Photo - https://www.milma.com/)
പ്രതീകാത്മക ചിത്രം (Photo - Milma)
SHARE

പാലിന്റെ ഉൽപാദ നച്ചെലവും കർഷകനു ലഭിക്കുന്ന വിലയും തമ്മിൽ ലീറ്ററിൽ 8.57 രൂപയുടെ വ്യത്യാസമുണ്ടെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലിനു വില കൂട്ടണമെന്നു മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടു. 21നു വർധന നിലവിൽ വരുന്ന രീതിയിൽ ചർച്ച നടത്താൻ സംസ്ഥാന ചെയർമാൻ കെ.എസ്.മണിയെ ഭരണസമിതി ചുമതലപ്പെടുത്തി.

2019ലാണു മിൽമ ഏറ്റവുമൊ ടുവിൽ വില കൂട്ടിയത്. അന്നു ലീറ്ററിന് 4 രൂപയാണ് വർധിപ്പിച്ചത്. മിൽമ നിയോഗിച്ച വിദഗ്ധസമിതി യുടെ സമിതി റിപ്പോർട്ട് പ്രകാരം 4.2% കൊഴുപ്പും 8.35% കൊഴുപ്പിതര ഘടകങ്ങളുമുള്ള പാലിനു കർഷകർക്കു ലഭിക്കുന്ന ശരാശരി വില ലീറ്ററിന് 37.76 രൂപയാണ്.

യഥാർഥ ചെലവിനെക്കാൾ 8.57 രൂപ കുറവാണിത്. കുറവു നികത്തുന്നതിനൊപ്പം 5% വർധന കൂടി നൽകണമെന്നാണു സമിതി ശുപാർശ ചെയ്തത്.

വിലവർധന മിൽമയ്ക്കു തിരുമാനിക്കാമെങ്കിലും ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ സർക്കാരുമായി ചർച്ച ചെയ്യുന്നതാണ് ഉചിതമെന്നു ഭരണസമിതി അഭിപ്രായപ്പെട്ടു. കുടിയ വിലയുടെ 82% കർഷകർക്കു നൽകണമന്നും ബാക്കി 18 ഏജന്റ്, ക്ഷീരസംഘം, മിൽമ മേഖല യൂണിയൻ എന്നിവർക്കു വീതം വയ്ക്കണമെന്നും നിർദേശിക്കും. എറണാകുളം ചെയർമാൻ എം.ടി.ജയൻ, തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ എൻ.ഭാസുരാംഗൻ, മൃഗസംരംക്ഷണ വകുപ്പ് സെക്രട്ടറി എം.ശിവശങ്കർ, മിൽമ മാനേജിങ് ഡയറക്ടർ അസീഫ് കെ. യൂസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

അതേസമയം, മിൽമയുടെ ശുപാർശ ചർച്ച ചെയ്ത് വർധനയുടെ ഒരു കാര്യം തീരുമാനിക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. നിലവിൽ ലഭിച്ചതു പ്രാഥമിക റിപ്പോർട്ടാണ്. അന്തിമ റിപ്പോർട്ട് വരെ വിലവർധന തീരുമാനം നീട്ടില്ലെന്ന് അവർ പറഞ്ഞു.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS