വീട്ടുവളപ്പിൽ കയറി മൂരിക്കിടാവിനെ ആക്രമിച്ചു തിന്ന് തെരുവുനായ്ക്കൾ: വേദനയോടെ കർഷകൻ - Stray dogs killed male calf

calf-alp
SHARE

വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി മൂരിക്കിടാവിനെ ആക്രമിച്ചു തിന്ന് തെരുവുനായ്ക്കൾ. ക്ഷീരകർഷകനും ആലപ്പുഴ പുന്നപ്രയിലെ കൃഷി ഓഫീസറുമായ ജഗന്നാഥിന്റെ ഏഴു മാസം പ്രായമുള്ള മൂരിക്കിടാവിനെയാണ് തെരുവുനായ്ക്കൾ കൊന്നുതിന്നത്. പുലർച്ചെ പശുക്കളുടെ അടുത്തേക്ക് പോകാനിറങ്ങിയപ്പോഴാണ് കൊന്നു തിന്ന നിലയിൽ കിടാവിനെ കണ്ടത്. നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ച് മാംസം ഭക്ഷിച്ച നിലയിലായിരുന്നു. 

calf-alp-1
മൂരിക്കിടാവിനെ തെരുവുനായ്ക്കൾ കൊന്നു തിന്ന നിലയിൽ

നല്ല വളർച്ചയുള്ള മൂരിക്കിടാവ് ആയതിനാൽ അതിനെ ജഗന്നാഥ് ഫാമിൽനിന്നു മാറ്റി വീട്ടിലെത്തിച്ചു സംരംക്ഷിച്ചുവരികയായിരുന്നു. ജഗന്നാഥിന്റെ അമ്മ അംബികയുടെ അരുമയുമായിരുന്നു. വർഷങ്ങളായി ഡെയറി ഫാമിങ് മേഖലയിലുള്ള ജഗന്നാഥിന് 10 പശുക്കളുണ്ട്. 

ആലപ്പുഴ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് ജഗന്നാഥ് കർഷകശ്രീയോടു പറഞ്ഞു. പേവിഷബാധയേൽക്കുന്ന പശുക്കളുടെ എണ്ണവും ആലപ്പുഴയിൽ കൂടുതലാണ്. മൃഗസംരക്ഷണമേഖലയിലെ കർഷകർക്ക് തെരുവുനായ്ക്കൾ വരുത്തിവയ്ക്കുന്ന നഷ്ടവും ചെറുതല്ല. 

English summary: Stray dogs killed male calf

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS