- കുഴിമന്തി, അൽഫഹാം, ഷവർമ തുടങ്ങിയ ഭക്ഷണങ്ങൾ മരണകാരണങ്ങളാകുന്നതിന്റെ അടിസ്ഥാന കാരണം പരിശോധിക്കണം.
- നിറവും, മണവും മാത്രം നോക്കിയുള്ള മാംസഭക്ഷണ പരിശോധന ഗുണം ചെയ്യില്ല.
- പരിശോധനയ്ക്കായെടുക്കുന്ന സാംപിളുകളിലെ വിഷകാരികളായ ബാക്ടീരിയകളെ കണ്ടെത്തുന്നതിന് അംഗീകാരമുള്ള ലബോറട്ടറി സംവിധാനം ഒരുക്കണം.
- ഹോട്ടലുകളിലേക്ക് ഇതരസംസ്ഥാനത്തുനിന്നും സംസ്കരിച്ച ചിക്കൻ കൊണ്ടുവരുന്നുണ്ട്. അത്തരം കോഴിയിറച്ചി അതിർത്തിയിൽ തന്നെ പരിശോധിക്കണം (നിലവിൽ സംവിധാനമില്ല. ശീതീകരിച്ച വാഹനത്തിലാണ് മാംസം കൊണ്ടു പോകേണ്ടത്. ഫ്രഷ് എങ്കിൽ 4 ഡിഗ്രി സെൽഷ്യസിലും ഫ്രോസൺ ആണെങ്കിൽ -20 ഡിഗ്രി സെൽഷ്യസിലും ആയിരിക്കണം മാംസം കൊണ്ടുവരേണ്ടത്. നിലവിൽ അത്തരം സംവിധാനങ്ങളിലാണോ മാംസം എത്തിക്കുന്നതെന്ന് പരിശോധിക്കണം).
- കോഴിക്കടകളിൽ കശാപ്പ് ചെയ്യുന്ന രീതി പരിശോധിക്കണം. അവിടെ നിന്നും വിൽക്കുന്ന മാംസം ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം.
- നന്നായി പാചകം ചെയ്താൽ എല്ലാം മാംസവും ശുദ്ധമാകുമെന്നും, ബാക്ടീരിയ രഹിതമാകുമെന്നുമുള്ള വിദഗ്ധരുടെ മുൻവിധി മുഖവിലയ്ക്കെടുക്കരുത്. പകരം ശുദ്ധമായ മാംസമാണ് ഉപഭോക്താക്കളിലെത്തുന്നതെന്ന് ഉറപ്പ് വരുത്തണം.
- ഹോട്ടലുകളിൽ മാംസം സൂക്ഷിച്ചിരിക്കുന്നത് ശരിയായ താപനിലയിലുള്ള ശീതീകരണ സംവിധാനങ്ങളിലാണോ എന്ന് പരിശോധിക്കണം.
- വാർത്തകൾക്ക് പിന്നാലെയുള്ള, പരിശോധനാ രീതി ഉപേക്ഷിക്കണം. കൃത്യമായ ഇടവേളകളിൽ നോട്ടീസ് നൽകിയുള്ള പരിശോധനയും മിന്നൽ പരിശോധനയും ആവശ്യമാണ്.
- കേരളത്തിലേക്ക് അതിർത്തി കടന്നു വരുന്ന ജീവനുള്ള കോഴികൾ, സാൽമൊണല്ല, കോളിഫോം തുടങ്ങിയ അസുഖ ബാധിത കോഴികളാണോയെന്ന് ചെക്ക് പോസ്റ്റുകളിലും, ചെറുകിട വിതരണ കേന്ദ്രങ്ങളിലും പരിശോധിക്കണം.
- ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി കണ്ടെത്തിയ അപാകതകൾ ഏതു രീതിയിൽ പരിഹരിച്ചു എന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തണം.
ആരോഗ്യമന്ത്രിക്ക് 10 നിർദ്ദേശങ്ങൾ, ഇനിയൊരു മരണം ഉണ്ടാവാതിരിക്കാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.