ADVERTISEMENT

? എന്റെ 25 സെന്റ് കൃഷിസ്ഥലം 1980ൽ ജലസേചനവകുപ്പ് കനാൽ പണിക്കായി സർക്കാർ വിലയ്ക്കെടുത്തു. കനാൽപണി കഴിഞ്ഞ് 5 സെന്റ് സ്ഥലം ഉപയോഗിക്കാതെ കിടക്കുന്നു. 2013ലെ എൽഎആർആർ (LARR) നിയമത്തിലെ വകുപ്പ് 101 പ്രകാരം ഏറ്റെടുത്ത ഭൂമി പ്രസ്തുത പദ്ധതിക്ക് വിനിയോഗിക്കാത്തപക്ഷം യഥാർഥ ഉടമയ്ക്കോ അയാളുടെ അനന്തരാവകാശികൾക്കോ തിരികെ  നൽകാൻ വ്യവസ്ഥ ചെയ്യുന്നു. ഈ നിയമം അനുസരിച്ച് 1980ൽ ഏറ്റെടുത്ത എന്റെ കൃഷിസ്ഥലത്തിന്റെ ബാക്കി 5 സെന്റ് എനിക്ക് വിലയ്ക്കു കിട്ടാൻ അർഹതയുണ്ടോ. ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്.

ആർ. രാമചന്ദ്രൻ നായർ, മാവേലിക്കര

  • 2013ലെ പൊന്നും വിലനിയമം (Act 30/2013)  നടപ്പിൽ വന്നത് 1.1.2014ൽ ആണ്. താങ്കൾ പറയുന്ന 101–ാം വകുപ്പ് നേരത്തേ ഇല്ലായിരുന്നു. 2013ലെ നിയമത്തിൽ പുതുതായി ചേർത്തതാണ്. 101–ാം വകുപ്പ്  അനുസരിച്ചു ചട്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഉപയോഗം കഴിഞ്ഞു മിച്ചം വരുന്ന ഭൂമിക്ക് 101–ാം വകുപ്പ് ബാധകമല്ല. Unutilised land (അൺ യൂട്ടിലൈസ്ഡ് ലാൻഡ്)  എന്നാണ് പറ‍ഞ്ഞിരിക്കുന്നത്. അതായത്, പൊന്നുംവിലയ്ക്കെടുത്ത ഭൂമി എന്ത് ആവശ്യത്തിനാണോ എടുത്തത് അതിനായി 5 വർഷം തുടർച്ചയായി ഉപയോഗിക്കാതിരിക്കണം. നിങ്ങളുടെ ഭൂമി എടുത്തത് 1980ലാണ്. ബാക്കി 5 സെന്റ് തിരികെ കിട്ടുന്നതിന് നിയമപരമായി താങ്കള്‍ അർഹനല്ല. ഇതിന്റെ അധികാരി ജില്ല കലക്ടർ ആണ്.

English summary: Can the land acquired by the government be returned?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com