ADVERTISEMENT
2020-21 വര്‍ഷത്തില്‍ റബറിന്റെ ഉൽപാദനക്ഷമത ഹെക്ടറിന് 1534 കിലോഗ്രാമില്‍ നിന്നും 1565 കിലോഗ്രാമായി വർധിച്ചെന്നും കേരളത്തിലെ ആകെ റബര്‍ ഉൽപാദനം 5.19 ലക്ഷം ടണ്ണില്‍ നിന്നും 5.566 ലക്ഷം ടണ്ണായി വർധിച്ചെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ 2015-16 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി നടപ്പിലാക്കി വരുന്നു.  കൃഷിവകുപ്പിന്റെ പദ്ധതിയേതര (Non Plan) വിഹിതത്തില്‍നിന്നും തുക കണ്ടെത്തിയാണ് കേരള സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്.  2022-23 വര്‍ഷം 500 കോടി രൂപയാണ് റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് നല്‍കുന്നതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. റബറിന്റെ താങ്ങുവില ഉയര്‍ത്തുന്നതിന് കേന്ദ്രസഹായം ആവശ്യമാണ്. കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന ഇറക്കുമതി ചുങ്കത്തില്‍നിന്നും സംസ്ഥാനങ്ങളുടെ ഉല്‍പാദനം കണക്കാക്കി ആനുപാതികമായ തുക വില സ്ഥിരത ഫണ്ടിലേക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com