വിഷുവിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ കൃഷിയുടെ വിളവെടുപ്പ് വിഡിയോ പങ്കുവെച്ച് ചലച്ചിത്ര താരം ജയറാം. ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച വിഡിയോ നിമിഷങ്ങള്‍ക്കൊണ്ട് തന്നെ വൈറലായിരിക്കുകയാണ്.
തക്കാളി, മത്തങ്ങ, വഴുതനങ്ങ, വെള്ളരിക്ക തുടങ്ങിയ വിളകളുടെ വിളവെടുപ്പാണ് വിഡിയോയില്‍ കാണുന്നത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ ജയറാമിന്റെ ഹിറ്റ് ചിത്രം മനസിനക്കരെയിലെ മറക്കുടയാൽ മുഖം മറയ്ക്കും മാനല്ലാ എന്ന ഗാനത്തോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയുടെ താഴെ ആരാധകര്‍ അല്‍ഭുതത്തോടെ കമന്റുകളും പോസ്റ്റ് ചെയ്യുന്നുണ്ട്.
എന്താണങ്കിലും ജയറാമിന്‍റെ പച്ചക്കറിത്തോട്ടം എല്ലാവര്‍ക്കും പ്രചോദനമാണന്നാണ് ആരാധകരുടെ അഭിപ്രായം.