അരിക്കൊമ്പന്റെ പേരിൽ ചിന്നക്കനാൽ വില്ലേജും പരിസരപ്രദേശങ്ങളും സംഘർഷഭൂമിയായി മാറിയപ്പോൾ ഇടുക്കിയിലെ കർഷകരോട് ഭീഷണിയുടെ സ്വരത്തിൽ ഹർജിക്കാരനായ വിവേക് കെ. വിശ്വനാഥ്. കർഷകർക്കിടയിൽ വിവേകിന്റെ ശബ്ദസന്ദേശം കാട്ടുതീ പോലെയാണ് പരക്കുന്നത്. അരിക്കൊമ്പൻ വിഷയത്തിൽ വിവേകിനെ ചിന്നക്കനാലിൽ താമസിക്കാൻ ക്ഷണിച്ച് ഒട്ടേറെ ഫോൺകോളുകൾ എത്തുന്നുണ്ടെന്ന് ശബ്ദസന്ദേശത്തിൽനിന്ന് വ്യക്തമാണ്.
വിവേകിന്റെ ശബ്ദസന്ദേശം ഇങ്ങനെ
‘നിങ്ങൾ വിളിക്കുന്നിടത്തേക്ക് വരാൻ ഞാൻ നിങ്ങൾ വിചാരിക്കുന്ന ആളല്ല. എന്റെ ക്വാളിഫിക്കേഷൻ എന്താണെന്ന് നിങ്ങൾക്കറിയാമോ? വിവേകിന് വിവരമില്ലായെന്ന് പറയന്നുണ്ട് കുറേ എണ്ണം, മദ്രാസ് ഐഐടിയിലെ റിസർച്ച് സ്കോളറാണ് താൻ, നിങ്ങൾക്കത് എന്താണെന്ന് അറിയാമോ? അറിയില്ലെങ്കിൽ ഗൂഗിൾ ചെയ്ത് നോക്ക്. തോന്നിവാസം വിളിച്ചു പറയുന്ന എല്ലാ ശവങ്ങളുടെ നമ്പരും സൈബർ പൊലീസിൽ നൽകിയിട്ടുണ്ട്. അടുത്ത ദിവസം അവരുടെ കോൾ നിങ്ങൾക്ക് വരും. അരിക്കൊമ്പനെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കൊന്നിട്ടുണ്ടെങ്കിൽ എന്നെ വിളിച്ച എല്ലാവരുടെയും പേരിൽ കേസ് കൊടുക്കും. അതുകൊണ്ട് മിണ്ടാണ്ട് മനുഷ്യന്മാർ ജീവിക്കുന്നതുപോലെ ജീവിക്ക്. ആനേനെ നോക്കേണ്ടവര് അതിന്റെ കാര്യം നോക്കും. നിങ്ങൾ മനുഷ്യന്മാരുടെ കാര്യം നോക്ക്. പറ്റില്ലെങ്കിൽ പോയി ചത്തോ...’