ADVERTISEMENT

പാലുൽപാദനം ക്രമേണ വർധിപ്പിക്കാൻ പശുക്കളുടെ ആഹാരരീതി പരിശോധിച്ച് വിലയിരുത്തി വേണ്ട മാറ്റങ്ങളുമായി മുന്നോട്ട് പോകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കൊച്ചിയിൽ പറഞ്ഞു. പശുക്കളിലെ പാലുൽപാദനക്ഷമത ക്രമേണ കുറയ്ക്കുന്ന ഗുണനിലവാരം കുറഞ്ഞ അന്യസംസ്ഥാന കാലിത്തീറ്റകളുടെ വരവ് നിയന്ത്രിക്കുക, ആവശ്യമായ കാലിത്തീറ്റ സംസ്ഥാനത്തിനകത്ത് തന്നെ ഉൽപാദിപ്പിക്കുക തുടങ്ങിയവയ്ക്കെല്ലാം പ്രാധാന്യം നൽകുന്ന കാലിത്തീറ്റ -കോഴിത്തീറ്റ–ധാതുലവണ മിശ്രിത നിയമനിർമാണം നടന്നു വരികയാണ്. അതിനുവേണ്ടിയുള്ള 15 അംഗ എംഎൽഎമാരുടെ സംഘം അടുത്ത് തന്നെ ആന്ധ്രപ്രദേശ് സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും മികച്ച ഗുണമേന്മയുള്ള പാലുൽപാദന മേഖലയായി തെരഞ്ഞെടുത്ത മലബാർ മേഖല ഉദാഹരണമായെടുത്തു പരിശോധിച്ച് അവിടെ നടപ്പാക്കിയ ഗുണകരമായ മാറ്റങ്ങൾ മറ്റിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും. പത്തനംതിട്ടയിലെ  കന്നുകാലികളിൽ നടപ്പിലാക്കി വരുന്ന ഇ -സമൃദ്ധ RFID പദ്ധതി മറ്റു ജില്ലകളിലും ഉടനടി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

സുസ്ഥിര പാലുൽപാദനം ലക്ഷ്യമിട്ടുള്ള പശുക്കളുടെ ശാസ്ത്രീയ ഭക്ഷണരീതികളെക്കുറിച്ചും അതത് പ്രായങ്ങളിൽ നൽകേണ്ട തീറ്റക്രമങ്ങളെക്കുറിച്ചുമുള്ള കേരള ഫീഡ്സിന്റെ പ്രത്യേക സെമിനാർ എറണാകുളം ബോൾഗാട്ടി പാലസിൽവച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു മന്ത്രി. കേരള ഫീഡ്സ് എംഡി ഡോ. ബി.ശ്രീകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ.കൗശിഗൻ, മിൽമ എംഡി ആസിഫ് കെ.യൂസഫ്, കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ,  കെഎൽഡിബി എംഡി ഡോ. ആർ.രാജീവ്‌, വെറ്ററിനറി യൂണിവേഴ്സിറ്റി ന്യുട്രീഷൻ വിഭാഗം മേധാവി ഡോ. കെ.അല്ലി, മൃഗസംരക്ഷണ വകുപ്പ് എസ്എൽബിപി അഡീഷനൽ ഡയറക്ടർ  ഡോ. ജിജിമോൻ ജോസഫ്, ഡോ. എം.ജി.അജിത്, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ്, കോശി അലക്സ്‌, കേരള ഫീഡ്സ് എജി എം.ഉഷ പദ്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Kerala bringing law to ensure unadulterated cattle feed said minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com