ADVERTISEMENT

വീട്ടുമുറ്റത്ത് പോഷകത്തോട്ടമൊരുക്കാന്‍ വിത്തും വിജ്ഞാനവുമായി കർഷകശ്രീ മാസിക. കര്‍ഷകശ്രീ മാസികയുടെ സെപ്റ്റംബർ മുതൽ ജനുവരിവരെയുള്ള 5 ലക്കങ്ങൾക്കുമൊപ്പം പച്ചക്കറി വിത്തു പായ്ക്കറ്റ് സൗജന്യമായി ലഭിക്കും. ഓരോ ലക്കത്തിനൊപ്പവും നല്‍കുന്ന വിത്തിനങ്ങളുടെ കൃഷിരീതി അതതു ലക്കത്തിലെ ‘പോഷകത്തോട്ടം’ പംക്തിയിൽ വായിക്കാം. കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് കേരള (വിഎഫ്‌പിസികെ) തയാറാക്കിയ വള്ളിപ്പയർ, മുളക് വിത്തുകളാണ് സെപ്റ്റംബർ ലക്കത്തിനൊപ്പമുള്ളത്. മുളകിന്റെ കെ–2 ഇനവും പയറിന്റെ ലോല ഇനവും. ഇവയുടെ കൃഷി രീതി അറിയാം.

മുളകുവിത്ത് നഴ്സറിയൊരുക്കാം

പറിച്ചു നടേണ്ട വിളയാണ് വഴുതനവർഗ വിളകളിലെ പ്രധാനിയായ പച്ചമുളക്. നല്ല തുറസ്സായ സ്ഥലത്തു വേണം നഴ്സറി ഒരുക്കാൻ. വളക്കൂറുള്ള മേൽമണ്ണും ഉണങ്ങിപ്പൊടിഞ്ഞ ചാണകവും ചേർത്ത് നഴ്സറി ഒരുക്കാം. പ്രോട്രേയിലാണ് തൈ ഒരുക്കുന്നതെങ്കിൽ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകപ്പൊടിയും ചകിരിച്ചോറ് കംപോസ്റ്റും പെർമിക്കുലേറ്റും പെർലേറ്റും ആയിരിക്കണം നിറയ്ക്കേണ്ടത്. റോസ്കാൻ വച്ച് നേർത്ത നന നൽകാം. 10 ദിവസത്തിലൊരിക്കൽ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയ ലായനി തളിച്ചുകൊടുക്കണം.

തൈകൾ കരുത്തോടെ വളരുന്നതിനായി ഒരു കിലോ ചാണകം 10 ലീറ്റർ വെള്ളത്തിൽ കലക്കിയ ലായനി തളിക്കുന്നതു നന്ന്. കൃഷിസ്ഥലം നല്ലതുപോലെ കിളച്ചു നിരപ്പാക്കി സെന്റ് ഒന്നിന് 3 കിലോവരെ കുമ്മാ യം ചേർത്തു മണ്ണൊരുക്കണം. കുമ്മായം ചേർക്കുന്നതിനു മുൻപു മണ്ണിൽ ആവശ്യത്തിന് ഈർപ്പമുണ്ടെന്ന് ഉറപ്പാക്കുക. കുമ്മായം ചേർത്ത് 15 ദിവസം കഴിഞ്ഞാൽ സെന്റ് ഒന്നിന് 100 കിലോ വരെ പൊടിച്ച  ജൈവ വളങ്ങൾ ചേർത്ത് കൊടുക്കുക.  ഒരു മാസം  പ്രായമായ തൈകൾ പറിച്ചുനടാം. തൈകൾ നടുന്നതിനായി പറിച്ചെടുക്കുന്നതിന് നഴ്സറി തലേന്നുതന്നെ നനയ്ക്കണം. നട്ട തൈകൾക്കു തണൽ നൽകണം.

തുറസ്സായ സ്ഥലത്തു പയർ

തുറസ്സായ സ്ഥലം മാത്രമേ പയർക്കൃഷിക്കു തിരഞ്ഞെടുക്കാവൂ. മണ്ണ് ഉഴുത്, കട്ടകൾ ഉടച്ചു പരുവപ്പെടു ത്തണം. ഗ്രോബാഗിലാണു നടുന്നതെങ്കിൽ മേൽമണ്ണും ട്രൈക്കോഡെർമ സമ്പുഷ്ട ജൈവ വളവും ചകിരി ച്ചോര്‍ കംപോസ്റ്റും ഒരേ അനുപാതത്തിൽ കലർത്തി മുക്കാൽ ഭാഗം നിറയ്ക്കുക. ഒരു ബാഗിലേക്ക് 75 ഗ്രാം വരെ പൊടിഞ്ഞ കുമ്മായം ചേർത്തു കൊടുക്കണം. 15 ദിവസത്തിന് 10 ഗ്രാം ഫോസ്ഫറസ് വളം ചേർക്കു ന്നത് പയറിന്റെ ആദ്യഘട്ടത്തിലെ വളർച്ച ഉറപ്പാക്കും. ഒന്നരയടി അകലത്തിലുള്ള ചാലുകളിൽ ഒരടി ദൂര ത്തിൽ  പയർവിത്തു പാകാം. വിത്ത് റൈസോബിയം എന്ന ജീവാണു പുരട്ടി നടുന്നതാണു നല്ലത്.

പയർ മുളച്ചു വരുമ്പോൾ തന്നെ നീരൂറ്റിക്കുടിക്കുന്ന കീടമാണ് മുഞ്ഞ. കറുത്ത നിറത്തിലുള്ള മുഞ്ഞകൾ സസ്യഭാഗങ്ങളിൽ പറ്റിപ്പിടിച്ച്  നീരൂറ്റിക്കുടിക്കുന്നു. ഇലകൾ മഞ്ഞളിക്കുന്നതിനും വളർച്ച മുരടിക്കുന്നതി നും കാരണമാകും. 20 ഗ്രാം ബ്യുവേറിയ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് മുഞ്ഞയെ നിയ ന്ത്രണവിധേയമാക്കും. 

English summary: Vegetable seeds free with 5 issues of ‌‌‌karshakasree magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com