അരുമമൃഗങ്ങളെയും പങ്കെടുപ്പിക്കാവുന്ന രക്ഷാ റാബീസ് റൺ ആലപ്പുഴയിൽ; റജിസ്ട്രേഷൻ 20 വരെ

Mail This Article
ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ ആലപ്പുഴ യൂണിറ്റ്, മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികൾ ആലപ്പുഴ ജില്ലയിൽ നടപ്പിലാക്കുന്നു. പഞ്ചായത്ത് തലത്തിൽ സ്കൂൾ കുട്ടികൾക്കായുള്ള ബോധവൽകരണ ക്ലാസുകൾ, ബോധവൽകരണ പ്രതിജ്ഞ, ഡോക്ടർമാർക്കുള്ള പരിശീലനം എന്നിവ ഇതിൽ ഉൾപ്പെടും. അരുമ മൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ്, ലൈസൻസിങ് എന്നിവയുടെ ആവശ്യകത പൊതുജനങ്ങളെ അറിയിക്കുന്നതിനായി സെപ്റ്റംബർ 28ന് വൈകിട്ട് 4ന് ആലപ്പുഴയിൽ
ബീച്ച് റൺ (Raksha Rabies Run– second edition)നടത്തും. 2 കി.മീ., 5 കി.മീ., 10 കി.മീ. എന്നീ വിഭാഗങ്ങളിലാണ് റൺ നടത്തുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് സെപ്റ്റംബർ 20 വരെ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ ഫീസ് 300 രൂപ.
2 കിലോമീറ്റർ റണ്ണിൽ അരുമ മൃഗങ്ങളേയും പങ്കെടുപ്പിക്കാമെന്നുള്ള പ്രത്യേകതയുമുണ്ട്. ലൈസൻസ് ഉള്ളതും തുടൽ ഉള്ളതുമായ അരുമമൃഗങ്ങളെ ജഡ്ജിങ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഇതിനനുവദിക്കുക. അരുമമൃഗങ്ങളുമായി പങ്കെടുക്കുന്നവർക്ക് റജിസ്ട്രേഷൻ ഫീസ് ഇല്ല.
റജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക്: 94465 94281