ADVERTISEMENT

അനിമൽ സയൻസ്, അപ്ലൈഡ് മൈക്രോ ബയോളജി ഗവേഷണ ബിരുദങ്ങൾ: പ്രവേശനപരീക്ഷ, അഭിമുഖം, എസ്ആര്‍എഫ് വഴിയാണ് പ്രവേശനം

‌ബിരുദാനന്തര ബിരുദം: ക്ലൈമറ്റ് സയൻസ്, എൻവയോണ്‍മെന്റല്‍ സയൻസ് , ഓഷന്‍ & അറ്റ്മോസ്ഫെറിക് സയൻസ്, വൈൽഡ് ലൈഫ് മാനേജ്‌മെന്റ്, റിന്യൂവബിള്‍ എനർജി എന്‍ജിനീയറിങ്, ഡവലപ്മെന്റ്  ഇക്കണോമിക്സ്, ലൈബ്രറി & ഇൻഫർമേഷൻ സയന്‍സ് എന്നീ വിഷയങ്ങളില്‍. കെഎയു പ്രവേശന പരീക്ഷ, ഐസിഎആർ ജെആർഎഫ് പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. 

സംയോജിത ബിരുദാനന്തര ബിരുദം: ബിരുദവും ബിരുദാനന്തര ബിരുദവും ഒറ്റ കോഴ്സായി താരതമ്യേന കുറഞ്ഞ സമയം കൊണ്ട് പഠിച്ചിറങ്ങാം. പ്ലസ് ടു പാസായവർക്ക് പ്രവേശന പരീക്ഷ വഴി അഡ്മിഷൻ നേടാം. കെമിസ്ട്രി, ബയോ കെമിസ്ട്രി, ബയോളജി, മൈക്രോബയോളജി വിഷയങ്ങളിലാണ്  കോഴ്സ്.  

പിജി ഡിപ്ലോമ: കാർഷിക വിജ്ഞാനവ്യാപനം, ബയോ ഇന്‍ഫോര്‍മാറ്റിക്സ്, കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, ഫുഡ് ഇൻഡസ്ട്രി & ക്വാളിറ്റി കണ്‍ട്രോൾ, ഹൈ-ടെക് ഹോർട്ടിക്കള്‍ച്ചർ, ഇന്റഗ്രേറ്റഡ് ഫാം മാനേജ്‌മെന്റ്, ന്യൂട്രീഷൻ & ഡയറ്ററ്റിക്സ്, ശാസ്ത്രീയ കള നിർമാർജനം തുടങ്ങിയവയിലാണ് അവസരം. വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് പ്രവേശനം. 

ഡിപ്ലോമ: റീട്ടെയിൽ മാനേജ്‌മെന്റ്, കാര്‍ഷികയന്ത്രവൽക്കരണം എന്നിവയില്‍. വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് പ്രവേശനം. 

സർട്ടിഫിക്കറ്റ് കോഴ്‌സ്: കുമരകത്ത് പുതുതായി ആരംഭിക്കുന്ന കാർഷിക കോളജിൽ കാര്‍ഷിക ബിരുദവും സര്‍വകലാശാലയുടെ വിവിധ  കേന്ദ്രങ്ങളിൽ നാല്‍പതോളം സർട്ടിഫിക്കറ്റ് കോഴ്‌സുകളും പഠിക്കാൻ ഇക്കൊല്ലം മുതൽ അവസരമുണ്ട്. ഓഫ്‌ലൈൻ, ഓൺ ലൈൻ രീതികളിൽ നടക്കുന്ന കോഴ്‌സുകളുടെ പ്രോസ്പക്റ്റസ്, ഫീസ് ഘടന, സീറ്റുകളുടെ എണ്ണം തുടങ്ങിയവ അറിയാനും അപേക്ഷിക്കാനും http://admnewpgm.kau.in എന്ന  വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25.

വിലാസം: * പ്രഫസര്‍ & ഹെഡ്, കമ്യൂണിക്കേഷന്‍ സെന്റര്‍, മണ്ണുത്തി, **അസി.  പ്രഫസര്‍, റ്റിഎസ്എസ്, വെള്ളായണി.

English summary: Admission to New Academic Programmes and Certificate Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com