കൂർക്ക നടാം ഇപ്പോള്‍: വലുപ്പമുള്ള കിഴങ്ങുകൾ ഉണ്ടാകാനുണ്ടൊരു പൊടിക്കൈ

koorka-chinese-potato
SHARE

വിദേശത്തുനിന്ന് എത്തി നമ്മുടെ സ്വന്തമായി മാറിയ വിളയാണ് കൂർക്ക. ചീവക്കിഴങ്ങ് എന്നും അറിയപ്പെടുന്നു.

കരപ്രദേശത്ത് കൂർക്ക കൃഷി ചെയ്യുമ്പോൾ വാരത്തിന്റെ ഉൾഭാഗം അധികം കിളച്ചിളക്കാതെ ജൈവവളം  ഇടണം. തുടർന്ന് വശങ്ങളിൽനിന്ന് മണ്ണ് എടുത്തിട്ടശേഷം ജൈവവളവുമായി കൂട്ടിക്കലർത്തി വാരം തയാറാക്കുക. ഇങ്ങനെ ചെയ്താൽ കൂർക്കയുടെ വേര് ആഴത്തിൽ പോകുന്നത് ഒഴിവായി മുഴുവൻ കൂർ‌ക്കയും വിളവെടുക്കുന്നതിനും വലുപ്പമുള്ള കിഴങ്ങുകൾ ഉണ്ടാകുന്നതിനും ഇടയാകും.

90 സെ.മീ. വീതിയും 30 സെ.മീ. ഉയരവുമുള്ള വാരങ്ങൾ എടുത്ത് അതിൽ 15 സെ.മീ. നീളമുള്ള വള്ളികൾ നടണം. വള്ളികൾക്കായി കിഴങ്ങുകൾ കിളിർപ്പിച്ചാൽ മതി. ഒരു ചതുരശ്ര മീറ്റർ വലുപ്പമുള്ള തവാരണയിൽ 25 ഗ്രാം കുമ്മായം പ്രയോഗിക്കണം.  6 ഗ്രാം യൂറിയ, 25 ഗ്രാം രാജ്ഫോസ്, 8.5 ഗ്രാം മ്യൂറിയേറ്റ് ഒാഫ് പൊട്ടാഷ് എന്നിവ അടിവളമായി നൽകാം. 45 ദിവസം കഴിഞ്ഞ് 6 ഗ്രാം യൂറിയ 8 ഗ്രാം പൊട്ടാഷ്  ഇവ നൽകുകയും വാര ത്തി ന്റെ കേട് പോക്കുകയും ചെയ്യണം.

English summary: Chinese Potato Cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}