ADVERTISEMENT

ഏകവിളയാക്കുന്നതിനു പകരം യോജ്യമായ ഇടവിളകൾ കൂടി കമുകിനൊപ്പം കൃഷി ചെയ്ത് വരുമാനം വർധിപ്പിക്കാം. കുരുമുളക്, വാഴ, കൊക്കോ എന്നിവയാണ് പറ്റിയ ഇടവിളകൾ. ചേന, കൈതച്ചക്ക, വെറ്റില എന്നിവയും ഔഷധസസ്യങ്ങളും ഇടവിളകളാക്കാം. 

കമുകുതൈ നടുന്നതിനൊപ്പം വാഴ ഇടവിളയാക്കുന്നത് തൈകൾക്ക് തണൽ ലഭ്യമാകുന്നതിനും അധിക വരുമാനത്തിനും സഹായകമാകും. നാലു കമുകുകളുടെ മധ്യത്തിലാണ് വാഴ നടേണ്ടത്. ആദ്യ വർഷത്തെ കുല വെട്ടിയ ശേഷം അതേ ചുവട്ടിൽ 2 വാഴകൾ കൂടി വളരാൻ അനുവദിച്ച് വിളവെടുക്കാം. 3 വർഷം കഴിയുമ്പോൾ പുതുതായി വാഴ നടണം. റോബസ്റ്റ, കർപ്പുരവള്ളി, മൈസൂർ പൂവൻ എന്നിവ ഇടവിളകളായി യോജ്യം. 

കമുകിന് 6–8 വർഷം പ്രായമെത്തുമ്പോൾ മിശ്രവിളയായി കുരുമുളകു നടാം. കുരുമുളകിന്റെ വേരു പിടിപ്പിച്ച രണ്ടു വള്ളികൾ വടക്കുഭാഗത്തായി കമുകിന്റെ തടിയിൽനിന്നു 45 സെ.മീ. വിട്ട് നടുക. ഈ രീതിയിൽ ഒരു ഹെക്ടർ കമുകുതോട്ടത്തിൽ 1300 കുരുമുളകു വള്ളികൾ വളർത്താം. 4 വർഷം പ്രായമായ കമുകുതോട്ടത്തിൽ കൊക്കോ മിശ്രവിളയായി കൃഷി ചെയ്യാം. 4 കമുകുകളുടെ നടുവിലാണ്  കൊക്കോ നടേണ്ടത്. ഇടവിട്ടുള്ള വരികൾക്കിടയിൽ 2.7 മീറ്റർ x 5.4 മീറ്റർ അകലത്തിൽ ഒരു ഹെക്ടറിൽ 650 കൊക്കോ നടാം. ഇടവിളയായി തീറ്റപ്പുല്ല് കൃഷി ചെയ്ത് കമുകിനൊപ്പം പശു വളർത്തൽ കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള സമ്മിശ്രകൃഷി സമ്പ്രദായവും വരുമാനം വർധിപ്പിക്കും. കമുകിനും ഇടവിളകൾക്കും വെവ്വേറെ പരിചരണമുറകൾ ചെയ്താലേ ബഹുവിളക്കൃഷി വിജയിക്കുകയുള്ളൂ. 

English summary: Arecanut Based Cropping System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT