ADVERTISEMENT

ഓരോ സസ്യത്തിന്റെയും പുതു തലമുറയെ സൃഷ്ടിക്കാൻ ഒട്ടേറെ മാർഗങ്ങളുണ്ട്. തണ്ട് നട്ടും വിത്ത് മുളപ്പിച്ചും പുതു തലമുറയെ ഉൽപാദിപ്പിക്കുകയാണ് ഏറ്റവും ലളിതമായ രീതി. അതുപോലെ ടിഷ്യുകൾച്ചർ, ഗ്രാഫ്റ്റിങ്, ബഡിങ്, ലെയറിങ് പോലുള്ള രീതികളുമുണ്ട്. വിത്ത് പാകി മുളപ്പിക്കുന്ന തൈകളേക്കാൾ മാതൃവൃക്ഷത്തിന്റെ ഗുണം പൂർണമായി ലഭിക്കുക ബഡിങ്, ഗ്രാഫ്റ്റിങ് പോലുള്ള രീതികൾ സ്വീകരിക്കുമ്പോഴാണ്.

തൈകൾ ആവശ്യമായ മാതൃവൃക്ഷത്തിന്റെ ചെറു ശിഖരങ്ങൾ മുറിച്ച് മറ്റൊരു തൈയിൽ വളർത്തിയെടുക്കുന്ന രീതിയാണ് ഗ്രാഫ്റ്റിങ്. പച്ചക്കറികളിലൊക്കെ മികച്ച തൈകൾ ഉൽപാദിപ്പിക്കാൻ ഇത്തരത്തിൽ ഗ്രാഫ്റ്റിങ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ഫലവൃക്ഷങ്ങളിലും ഈ രീതി സ്വീകരിക്കാം. എന്നാൽ, കൂടുതൽ മികച്ച തൈകൾ ഉൽപാദിപ്പിക്കുന്നതിന് അപ്രോച്ച് ഗ്രാഫ്റ്റിങ് രീതിയാണ് ഏറ്റവും അനുയോജ്യമെന്ന് കടുത്തുരുത്തിയിലെ ഐ നെറ്റ് ഫാംസ് ഉടമ പ്രശാന്ത് പറയുന്നു. ഇത്തരത്തിൽ തൈകൾ തയാറാക്കുമ്പോൾ തൈകൾ ഗോവണി കയറിയ പ്രതീതിയാണ് കാഴ്ചക്കാർക്ക് ഉണ്ടാകുന്നത്.

റൂട്ട് സ്റ്റോക്കായി വളർത്തിയെടുത്ത തൈയിലേക്ക് ഉൽപാദനം തുടങ്ങിയ ഫലവൃക്ഷങ്ങളുടെ ചെറു കമ്പുകൾ ഒട്ടിച്ചു ചേർക്കുന്നതാണ് അപ്രോച്ച് ഗ്രാഫ്റ്റിങ്. ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന തൈകൾ കുറഞ്ഞ കാലംകൊണ്ട് ഉൽപാദനം തുടങ്ങുമെന്നതാണ് പ്രത്യേകത. എന്നാൽ, അപ്രോച്ച് ഗ്രാഫ്റ്റിങ് ചെയ്യുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തിരഞ്ഞെടുക്കുന്ന റൂട്ട് സ്റ്റോക്കിന്റെയും മാതൃവൃക്ഷത്തിന്റെ ശിഖരത്തിന്റെയും വണ്ണവും ഇതിൽ പ്രധാനമാണ്. 

അപ്രോച്ച് ഗ്രാഫ്റ്റ് തൈകളെക്കുറിച്ച് വിശദമായി അറിയാൻ വിഡിയോ കാണാം...

English summary: Approach grafting method on fruit trees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com