ADVERTISEMENT

മുളകിന്റെ സങ്കരയിനങ്ങളില്‍ കേരളത്തിൽ പ്രചാരമുള്ളത് സിറ, നവ് തേജ്,  ബ്യാദഗി, അർക്ക തേജസ്വി എന്നിവയാണ്. 

  • സിറ:  അത്യുല്‍പാദനശേഷിയുള്ള പൊക്കം കുറഞ്ഞ ഇനം. പച്ചനിറത്തിലുള്ള മുളക് പഴുക്കുമ്പോൾ തിളങ്ങുന്ന ചുവപ്പുനിറമാകും.  11-13 സെ.മീ.  നീളമുണ്ട്. മിതമായ ഗന്ധം. പുറംതൊലി താരതമ്യേന ചുളിഞ്ഞതാണ്. വരൾച്ചയെയും, പൗഡറി മിൽഡ്യൂ രോഗത്തെയും ചെറുക്കുന്നു. 
  • നവ് തേജ്: അത്യുല്‍പാദനശേഷി. 8-10 സെ.മീ.  നീളമുള്ള കടും പച്ച മുളക് പഴുക്കുമ്പോൾ തിളങ്ങുന്ന ചുവപ്പു നിറത്തിലാകുന്നു. മുളകിന്റെ പുറം തൊലിയിൽ ഇടത്തരം ചുളിവുകള്‍, കൂടിയ സൂക്ഷിപ്പുകാലം. വരൾച്ചയ്ക്കുo പൗഡറി മിൽ ഡ്യു രോഗത്തിനുമെതിരെ പ്രതിരോധം.
  • ബ്യാദഗി:  അത്യുല്‍പാദന ശേഷി. കുറഞ്ഞ കാലത്തിനുള്ളില്‍ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. ഏക്കറിന് 250-400 കിലോ വിളവ്.  പഴംചീയൽ (Fruit rot) രോഗം വളരെ കുറവ്. 
  • അർക്ക തേജ്യസ്വി: 7-8 സെ.മീ.  നീളമുള്ള കായ്കൾ, പഴുക്കുമ്പോൾ ചുവപ്പാകുന്നു. പുറംതൊലിക്ക്  ഇടത്തരം ചുളിവുണ്ട്. മുളകിന്റെ ഇല ചുരുളൻ വൈറസിനെ ചെറുക്കും. . ഏക്കറിൽ 30-35 ക്വിന്റൽ വിളവ്.

വിത്തു മുളപ്പിച്ചുണ്ടായ തൈകള്‍ ഗ്രാഫ്റ്റ് ചെയ്തു വളര്‍ത്തിയാല്‍ കൂടുതൽ വിളവും വരുമാനവും ലഭിക്കും. ഇവയ്ക്ക് വാട്ടരോഗത്തെ പ്രതിരോധിക്കാനുമാകും. സങ്കരയിനം മുളകുതൈകൾ ഉജ്വല എന്ന മുളകിനത്തിലാണ് ഒട്ടിക്കേണ്ടത്.  ഒട്ടിക്കൽ രീതിയോടു മുളകുചെടി നന്നായി പ്രതികരിക്കുന്നു. സാധാരണ സങ്കരയിനങ്ങൾക്ക് മോശം വേരുപടലങ്ങളാണുള്ളത്. രോഗ, കീടങ്ങൾക്കെതിരെ പ്രതിരോധശക്തി കുറവുമാണ്. ഒട്ടിക്കൽ ഇതിനു പരിഹാരമാകുന്നു. ഇവയ്ക്കു സങ്കരയിനത്തിന്റെ എല്ലാ ഗുണവിശേഷങ്ങളും ഉള്ളതായും കാണുന്നു.

വിത്തു വിതയ്ക്കല്‍: വിത്ത് തണുത്ത കഞ്ഞിവെള്ളത്തില്‍ 24 മണിക്കൂർ മുക്കിവയ്ക്കുക. അതിനു ശേഷം  വിത്തു വിതയ്ക്കുക.  വിതച്ചു 45 ദിവസം കഴിയുമ്പോൾ ഒട്ടിക്കൽ  നടത്താം. 

ഒട്ടിക്കല്‍ ഇങ്ങനെ

chilly

മൂലകാണ്ഡം(Root stock) തിരഞ്ഞെടുക്കൽ: ഹൈബ്രിഡ് തൈയുടെ ജീവിത കാലയളവിനെക്കാളും കൂടുതൽ ജീവിത കാലയളവ് മൂലകാണ്ഡത്തിനായി എടുക്കുന്ന, അതേ കുടുംബത്തിലെ ചെടിക്ക്  ഉണ്ടാകണം. ഉജ്വല ഇനം മുളകുചെടിയുടെ തണ്ട് മൂലകാണ്ഡമായി എടുക്കാം. ഒട്ടിക്കേണ്ട ഹൈബ്രിഡ് ചെടിയുടെ ഭാഗമാണ് ഒട്ടു തളിര്.

ആവശ്യമുള്ള മറ്റു സാധനങ്ങള്‍: മൂലകാണ്‌ഡത്തിനു വളരാനുള്ള മാധ്യമമായി  മേൽമണ്ണ് + കന്നുകാലിവളം,  ഒട്ടു തളിരിനു വളരാന്‍ ചകിരിച്ചോര്‍ കംപോസ്റ്റ്, പോളി ബാഗ്-5x4 ''/ ചെറിയ ചെടിച്ചട്ടി,  ഗ്രാഫ്റ്റിങ് ക്ലിപ്പ്, മൂർച്ചയുള്ള ബ്ലേഡ്. 

മൂലകാണ്ഡമായുള്ള ചെടിയുടെ തണ്ടിന് ചുരുങ്ങിയത് 1.5മി.മീ. കനം ഉണ്ടായിരിക്കണം. ബീജപത്രത്തിന് 4 മി.മീ. താഴെ വച്ച് ചരിച്ചു മുറിക്കുക. അതായത്,  തറനിരപ്പിൽനിന്ന് 1.5-2 സെ  മുകളിൽ വച്ച് മുറിക്കുക. 5മി.മീ.  കുത്തനെ താഴോട്ടാണ് മുറിവുണ്ടാക്കേണ്ടത്. ഒട്ടു തളിര് ബിജപത്രത്തിന്റെ 4 മി.മീ. മുകളിൽ വച്ച് ഉളിയുടെ( wedge) മാതൃകയിൽ മുറിക്കുക. ഒട്ടു തളിര് മൂലകാണ്ഡത്തിലേക്ക് ഇറക്കി വയ്ക്കുക.  ഗ്രാഫ്റ്റിങ് ക്ലിപ്പ്( സിലിക്കോൺ ക്ലിപ്) ഉപയോഗിച്ച് ഒട്ട്(graftage) ഒന്നാക്കുക. ഒട്ടിച്ച തൈ  മിസ്റ്റ് പ്രൊപഗേഷൻ ചേമ്പറിലേക്കു മാറ്റുക.  ഈർപ്പം നിലനിർത്തുന്ന യുവി (UV) ഷീറ്റിട്ട  ചെറിയ അറയാണിത്. ഇവിടെ ഒട്ടു ചെടി 21 ദിവസം വയ്ക്കുക. അതിനു ശേഷം ഒട്ടുതൈ  കൃഷിയിടത്തിലേക്കു മാറ്റി  നടാം.

വിലാസം: ഡെപ്യൂട്ടി ഡയറക്ടർ(റിട്ട.), കൃഷിവകുപ്പ്. 

English summary: Growing Grafted Pepper and Chilli Plants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com