മരത്തിൽ കായ്ക്കുന്ന മുന്തിരി, അതിമധുരം: അങ്കണത്തിന് അലങ്കാരം ഈ ആമസോൺ സ്വദേശി

tree-grape
ആമസോൺ ട്രീ ഗ്രേപ്
SHARE

ആമസോൺ ട്രീ ഗ്രേപ് എന്നു കേൾക്കുമ്പോൾ ബ്രസീലിയൻ ട്രീ ഗ്രേപ് എന്നു വിളിക്കുന്ന ജബോട്ടിക്കാബയാണെന്നു തെറ്റിദ്ധരിക്കാം. എന്നാൽ പൗറോമ സെക്രോപിഫോളിയ എന്നു ശാസ്ത്രനാമമുള്ള ഈ ഫലവൃക്ഷം വ്യത്യസ്തമാണ്. 

അതിമധുരമുള്ള പഴത്തിന് രുചിയിൽ ലിച്ചിപ്പഴത്തോട് സാമ്യം. കാഴ്ചയിൽ മുന്തിരിക്കുലപോലെ. ആൺമരങ്ങളും പെൺമരങ്ങളും പ്രത്യേകമുണ്ട്. രണ്ടിന്റെയും സാന്നിധ്യമുറപ്പാക്കിയാലേ കായ്ക്കുകയുള്ളൂ. പൂവിട്ടു തുടങ്ങുന്നതിന് 3 വർഷം വേണ്ടിവരും. ഇടത്തരം ഉയരത്തിൽ അതിവേഗം വളരുന്ന ബ്രസീലിയൻ ട്രീ ഗ്രേപ്പിന്റെ തടി ദുർബലമായതിനാൽ കാറ്റിലും മറ്റും ഒടിഞ്ഞു വീഴാനിടയുണ്ട്. മരച്ചീനിയിലപോലെ ഒരു ഞെടുപ്പിൽനിന്ന്  8–9 ദളങ്ങളായി വേർതിരിഞ്ഞ, വീതിയേറിയ ഇലകൾ ഇവയെ തിരിച്ചറിയാൻ സഹായിക്കും.

tree-grape-2
ആമസോൺ ട്രീ ഗ്രേപ്

ബ്രസീൽ, ബൊളീവിയ, പെറു എന്നിവിടങ്ങളിലെ ആമസോൺ കാടുകളാണ് സ്വദേശം. കേരളത്തിൽ ജനുവരിയിൽ പൂവിടുകയും ഏപ്രിലോടെ പാകമാവുകയും ചെയ്യുമെന്ന് ബ്രസീലിയൻ ട്രീ ഗ്രേപ് നട്ടുവളർ ത്തുന്ന പെരുമ്പാവൂർ വെളിയത്ത് ഗാർഡൻസിലെ ശ്രീകുമാർ മേനോൻ പറഞ്ഞു. നിത്യഹരിതസസ്യമായ ഈ മരം അലങ്കാരവൃക്ഷവുമാണ്.

(ചിത്രങ്ങൾക്കു കടപ്പാട്:  വെളിയത്ത് ഗാർഡൻസ് മഞ്ഞപ്പെട്ടി. ഫോൺ‌: 7510177770)

English summary: Amazon Tree Grape

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA