വഴുതന വര്‍ഗത്തില്‍പ്പെടുന്ന ചെറുസസ്യമാണ് മണിത്തക്കാളി, ഇതിനെ മണത്തക്കാളിയെന്നും വിളിക്കും. ശാസ്ത്രനാമം Solanum Nigrum. പറമ്പുകളിലും വഴിയരികിലുമൊക്കെ ഇതു വളരുന്നതു കാണാം. പക്ഷികള്‍ മുഖാന്തരമാണ് വിത്തുവിതരണം. മൂന്നടിയോളം പൊക്കത്തില്‍ ചെറുശിഖരങ്ങളുള്ള ഈ ചെടി തണുപ്പുകാലത്തു നന്നായി വളരും. മണിത്തക്കാളി പലതരമുണ്ടെങ്കിലും മുളകുചെടിയുടേതുപോലുള്ള ഇലകളും കറുത്തതോ വെള്ള കലര്‍ന്ന പച്ചയോ നിറത്തില്‍ തണ്ടുമുള്ള ഇനമാണ് നമ്മുടെ നാട്ടില്‍ കൂടുതലായി കാണുന്നത്. വിത്തു പാകി വളര്‍ത്താം.
പച്ചനിറത്തിലുള്ള കായ ഒരു മാസംകൊണ്ടു മൂപ്പെത്തുമ്പോള്‍ നീല കലര്‍ന്ന കറുപ്പും ചുവപ്പും നിറത്തിലാകുന്നു. ഒട്ടേറെ ഔഷധഗുണങ്ങള്‍ ഇതിനുണ്ടെന്നാണ് കരുതപ്പെടുന്നത്. രക്തദൂഷ്യം, ചര്‍മരോഗ ങ്ങള്‍, അള്‍സര്‍ എന്നിവയ്ക്കു പ്രതിവിധിയായി ഇതിന്റെ കഷായം ഉപയോഗിച്ചിരുന്നു. അഞ്ചാംപനി, വസൂരി എന്നിവയ്ക്ക് ഇതിന്റെ ഇലച്ചാറ് പുറമേ പുരട്ടിയിരുന്നു. ആസ്മയ്ക്ക് ഇതിന്റെ ഇലയും കായയും കഷായം വച്ചു കഴിക്കുന്നതു ഫലപ്രദമത്രെ. സുഖവിരേചനത്തിനും മൂത്രം നന്നായി പോകുന്നതിനും നീരിനു പ്രതിവിധിയായും മണിത്തക്കാളി കഴിക്കാം. ഇലയും കായയുംകൊണ്ട് കറി, ചമ്മന്തി, തോരന്‍ എന്നിവയുണ്ടാക്കി കഴിച്ചാല്‍ പ്രതിരോധശേഷി കൂടുമെന്നും വിശ്വാസമുണ്ട്.
ഫോണ്‍: 9745770221