ടു ഇൻ വൺ ബനാനാ അഥവാ ഇരട്ടക്കുലയൻ വാഴ: ഒരു വാഴയില്‍ രണ്ടു കുലയുണ്ടാകുന്ന ഇനം

banana
ഡബിൾ മഹോയ് വാഴക്കുലകൾ
SHARE

ഒരു വാഴയിൽ രണ്ടു കുല! പ്രകൃതിയിൽ അത്തരം വൈചിത്ര്യങ്ങളൊക്കെ പതിവാണല്ലോ. ഇതു പക്ഷേ, അങ്ങനെയല്ല. രണ്ടു വാഴക്കുലയുണ്ടാകുന്ന സവിശേഷ ഇനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്– പേര് ഡബിൾ അഥവാ  മഹോയ്. അമേരിക്കയിലെ ഫ്ലോറിഡയിലും ഹവായ് ദ്വീപുകളിലുമൊക്കെയുള്ള ഈയിനം അടുത്ത കാലത്താണ് കേരളത്തിലെത്തിയത്.

അങ്കമാലി മുക്കന്നൂർ സ്വദേശി ബെസ്റ്റിന്റെ പുരയിടത്തിലെ ഡബിൾ മഹോയി വാഴയാണ് ചിത്രത്തിൽ. ഫ്ലോറിഡയിലെ നഴ്സറിയിൽനിന്നു ഡബിൾ മഹോയിയുടെ തൈകൾ വയനാട്ടിലെത്തിച്ച വി.ചന്ദ്രമോഹൻ എന്ന സുഹൃത്താണ് ഇതു  ബെസ്റ്റിനു നല്‍കിയത്. ആദ്യം നടുന്ന തൈകളിൽ ഒരു കുല മാത്രമേ ഉണ്ടാകൂ. തുടർന്ന് കുറ്റിവിളയായി നില്‍ക്കുന്ന വാഴകളിലാണ് ഇരട്ടക്കുല പ്രതിഭാസം കാണുന്നത്. മറ്റു ഫലവർഗങ്ങൾ പോലെ തൈകളുണ്ടാക്കാൻ സാധ്യമല്ലാത്തതിനാൽ മഹോയി തൈകൾ ഇവിടെ ലഭ്യമല്ല. എന്നാൽ ടിഷ്യു കൾചർ വഴി തൈകളുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

ഡ്വാർഫ് കാവൻഡിഷ് വാഴയ്ക്ക് ഉള്‍പരിവർത്തനം (mutation) സംഭവിച്ചാണ് ഈയിനമുണ്ടായതത്രെ. താരതമ്യേന രോഗപ്രതിരോധശേഷി കൂടിയ ഈയിനത്തിന് റോബസ്റ്റയുടെ രുചിയാണ്. ഈയിനം വാഴക ളിൽ ചിലപ്പോൾ 3 കുല വരെയുണ്ടാകുമത്രെ.  

ഇ–മെയിൽ: bestinjose@gmail.com

English summary: Double Mahoi Banana Plant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA