പൾപ്പ് തിളപ്പിച്ചാൽ മാത്രം രുചിയേറും ജൂസ്: സൂപ്പർസ്റ്റാറിനെ പരിചയപ്പെടുത്തി കൃഷ്ണപ്രഭ

actress-krishnaprabha
SHARE

കേരളത്തിൽ പ്രചാരമേറിവരുന്ന വിയറ്റ്നാം ഫലമായ ഗാക് ഫ്രൂട്ടിനെ പരിചയപ്പെടുത്തി സിനിമാ താരം കൃഷ്ണപ്രഭ. ഗാക് ഫ്രൂട്ടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം പഴം ഉപയോഗിച്ചുള്ള ജൂസ് നിർമിക്കുന്ന രീതിയും താരം തന്റെ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ചെറിയ കയ്പ് ഉള്ളതിനാൽ ഈ പഴം നേരിട്ട് ജൂസ് ആക്കാൻ കഴിയില്ല. അതിനാൽ മുറിച്ച് കാമ്പ് പൾപ്പ് ആക്കിയതിനുശേഷം തിളപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. സ്പൂൺ ഉപയോഗിച്ച് കോരിയെടുക്കാൻ കഴിയുന്ന കാമ്പ് അരിപ്പ ഉപയോഗിച്ച് പൾപ്പാക്കി മാറ്റാം. ശേഷം  മിക്സിയിൽ അടിച്ചെടുക്കണം. കട്ടി കൂടിയ പൾപ്പ് അൽപം വെള്ളമൊഴിച്ചു നേർപ്പിച്ചശേഷം തിളപ്പിച്ചെടുക്കണം. രുചിക്കുവേണ്ടി ചൈനീസ് ഓറഞ്ചും ആവശ്യത്തിനു മധുരവും ചേർത്ത് തണുത്തശേഷം ഉപയോഗിക്കാം. 

കൃഷിരീതി

ഗാക് ചെടിയിൽ ഫലങ്ങളുണ്ടാകുന്നതിന് പരാഗണം ഫലപ്രദമാകേണ്ടതുണ്ട്. ആൺചെടികളും പെൺചെടികളുമുള്ളതിനാൽ പരാഗണം നടക്കാൻ രണ്ടും വളർത്തേണ്ടതുണ്ട്. എന്നാൽ പൂവിട്ടശേഷം മാത്രമേ ആൺ– പെൺചെടികൾ വേർതിരിച്ചറിയാനാകൂ. പെൺപൂവിന്റെ അടിയിലായുള്ള അണ്ഡാശയമാണ് അവയെ തിരിച്ചറിയാനുള്ള അടയാളം. ആൺ– പെൺ ചെടികളുണ്ടാവാനുള്ള സാധ്യത വർധിക്കുന്നതിന്  3 ചെടികളെങ്കിലും നടണം. സ്വാഭാവിക പരാഗണം നടക്കുമെങ്കിലും കൃത്രിമ പരാഗണത്തിലൂടെ കായ്പിടിത്തം വർധിപ്പിച്ചാൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ആദായകരമാകൂ.

ഗാക്  വിത്തുകൾക്ക് അങ്കുരണശേഷി കുറവാണ്. 12 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്ത ശേഷമാണ് നടേണ്ടത്. കൂടകളിലോ ഗ്രോബാഗിലോ  നട്ടശേഷം 1.5–2 മാസമെങ്കിലും കാത്തിരുന്നാലേ അവ മുളയ്ക്കൂ. ഒരുമിച്ചു നടുന്ന വിത്തുകൾ മുളയ്ക്കുന്നത് ഒരുമിച്ചാവണമെന്നില്ല. മുളച്ച് രണ്ടാഴ്ച കഴിയുമ്പോൾ അവ നിലത്തേക്കു പറിച്ചുനടാൻ മടിക്കരുത്. സമൃദ്ധമായ ഇലച്ചാർത്തോടെ തഴച്ചുവളരുന്ന ചെടിയായതിനാൽ ഗ്രോബാഗുകളിലും മറ്റും വളർത്തിയാൽ പോഷകദാരിദ്ര്യമുണ്ടായേക്കാം. ആൺ– പെൺ ചെടികളുണ്ടെന്നുറപ്പാക്കാനും സൂര്യപ്രകാശം സമൃദ്ധമായി ലഭിക്കുന്ന നിലത്തു നടാനും പന്തലിൽ പടർത്താനും ശ്രദ്ധിക്കേണ്ടത് ഗാക് കൃഷിയുടെ വിജയത്തിന് അത്യാവശ്യമാണ്.  വർഷത്തിൽ രണ്ടു തവണയായി ജൈവവളം നൽകാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA