വിളകൾക്കു പത്രപോഷണം മാത്രം നൽകിയാൽ മതിയാകുമോ? വളം മണ്ണിൽ ചേർത്തു നൽകേണ്ടതുണ്ടോ?

foliar-spray
SHARE

വളം ഇലകളില്‍ തളിച്ചുകൊടുക്കുന്ന രീതിയാണല്ലോ പത്രപോഷണം. ചെടികൾക്കു വേരുകൾവഴിയും ഇലകൾവഴിയും വളങ്ങളും വാതകങ്ങളും വലിച്ചെടുക്കാൻ കഴിവുണ്ട്. സാധാരണഗതിയിൽ പ്രകാശസംശ്ലേഷണത്തിനായി കാർബൺ ഡയോക്സൈഡും ശ്വസനത്തിനായി ഓക്സിജനും ഇലകളിലൂടെ  വലിച്ചെടുക്കാന്‍ സസ്യങ്ങള്‍ക്കു കഴിയും. ഇലകളിലുള്ള അതിസൂക്ഷ്മ സുഷിരങ്ങളായ ആസ്വരന്ധ്ര(Stomata)ങ്ങൾ വഴിയാണിതു നടക്കുന്നത്. ഇതിന്റെ കാര്യക്ഷമത പക്ഷേ,  ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ചില സമയങ്ങളിൽ ചെടികളിൽനിന്നു ജലാംശം നഷ്ടമാകാതിരിക്കാൻ ആസ്വരന്ധ്രങ്ങളുടെ കാവൽ കോശങ്ങൾ (Guard cells) അടഞ്ഞിരിക്കും. അപ്പോൾ ഇവയിലൂടെ വളങ്ങൾ വലിച്ചെടുക്കില്ല. നീണ്ടുനിൽക്കുന്ന മഴക്കാലത്ത് പത്രപോഷണമായി കൊടുക്കുന്ന വളങ്ങൾ ഇലകളിൽനിന്ന് ഒലിച്ചുപോകുമെന്ന പ്രശ്നവുമുണ്ട്.  

ശക്തമായ വേരുപടലങ്ങളിലൂടെയാണ് പ്രകൃതിയിലെ എല്ലാ ചെടികളും വളം വലിച്ചെടുക്കുന്നത്. അമ്ലവിമുക്തമാക്കിയ മണ്ണിൽ അതിന്റെ ജൈവഗുണം വർധിപ്പിക്കുന്നതിനായി അടിസ്ഥാന വളങ്ങളായ അഴുകിപ്പൊടിഞ്ഞ കാലിവളം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, ചാരം എന്നിവ ചേർത്തു കൊടുക്കണം. ശക്തവും സുദൃഢമായ വേരുപടലം ഉണ്ടെങ്കിലേ മണ്ണിൽ ഉറച്ചുനിന്ന് കാറ്റിനെ പ്രതിരോധിക്കാൻ ചെടികൾക്കു കഴിയൂ. നനയ്ക്കൊപ്പം ചെടിച്ചുവട്ടിൽ വളം കൊടുക്കുന്ന (Fertilization / Nutrization) രീതിയാണ് പത്രപോഷണത്തെക്കാൾ നല്ലത്. എന്നാൽ പ്രതികൂല കാലാവസ്ഥകളിലും (ഉദാ. അമിതമായ വേനൽച്ചൂട്) പോഷകമൂലക അപര്യാപ്തതയുള്ള ലക്ഷണങ്ങൾ (Deficiency symptoms) ചെടികളിൽ കാണുമ്പോഴും ഇലകളിലൂടെയുള്ള പോഷണമാകാം.

English summary: Is it enough to give only foliar feeding to the crops?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA