ADVERTISEMENT

ഇറച്ചിക്കോഴികൾക്ക് വേനൽക്കാലത്ത് എന്തൊക്കെയാണ് പരിപാലനമുറകൾ?

എൻ. നാരായണൻ, പെരുമ്പാവൂർ

 

അന്തരീക്ഷ താപനില 30 ഡിഗ്രി കഴിഞ്ഞാൽ ഇറച്ചിക്കോഴികളുടെ തീറ്റപരിവർത്തനശേഷി കുറയും. ഇതു തൂക്കം കുറയ്ക്കുന്നു. ചൂട് ഏറുമ്പോൾ അതു പുറത്തേക്ക് തള്ളാനായി ശ്വാസോച്ഛ്വാസനിരക്ക് കൂട്ടി കോഴികൾ വായ്പൊളിച്ച് അണയ്ക്കുന്നു. കൂട്ടിനുള്ളിൽ മാറ്റിമാറ്റി വയ്ക്കാവുന്ന പോർട്ടബിൾ ഫാൻ വയ്ക്കുക. ചൂട് പുറത്തേക്കു പോകാൻ എക്സോസ്റ്റ് ഫാൻ വയ്ക്കുക. കുടിവെള്ളത്തിൽ ഐസിട്ട് നൽകുക. കൂട്ടിൽ കോഴിയൊന്നിന് നൽകുന്ന സ്ഥലം ഒരു ചതുരശ്ര അടിയിൽനിന്ന് അൽപം കൂട്ടുക. അതായത് 1000 കോഴികളെ ഇടുന്ന കൂട്ടിൽ വേനൽക്കാലത്ത് 900 കോഴികളെ ഇട്ടാൽ മതി. തറയിൽ വിരിക്കുന്ന ലിറ്ററിന്റെ കനം (Thickness) കുറയ്ക്കുക. 

 

അന്തരീക്ഷതാപം കുറയുന്ന രാത്രിസമയത്ത് തീറ്റ നൽകുക. വെള്ളത്തിലൂടെ ബികോംപ്ലക്സ് ജീവകങ്ങളും ധാതുക്കളായ കാൽസ്യം, ഫോസ്ഫറസ് എന്നിവയും നൽകുക. ജീവകം സി അ ടങ്ങിയ സപ്ലിമെന്റ്സ് വെള്ളത്തിലൂടെ നൽകുന്നത് വേനലിന്റെ ആഘാതം കുറയ്ക്കും. 

 

വേനൽക്കാലത്ത് രോഗസാധ്യത ഒഴിവാക്കാന്‍ വെള്ളം ക്ലോറി നേഷൻ നടത്തി ശുദ്ധീകരിക്കണം. കുടിവെള്ളത്തിലൂടെ ലാക്ടോ ബാസിലസ് ഇനത്തിൽപ്പെടുന്ന പ്രോബയോട്ടിക് ഔഷധങ്ങൾ നൽകുന്നത് രോഗസാധ്യത കുറയ്ക്കാം. തൈര് ഒരു ബക്കറ്റ് വെ ള്ളത്തിന് 200 മില്ലി എന്ന തോതിൽ നൽകുന്നതുവഴിയും ലാക്ടോ ബാസിലസ് അണുക്കളെ ലഭ്യമാക്കാം. രോഗപ്രതിരോധ കുത്തിവയ്പ് ചൂട് കുറവുള്ള അതിരാവിലെ നൽകണം.

 

കൂട്ടിനുള്ളിലെ താപനില കുറയ്ക്കുന്നതിന് മേൽക്കൂരയുടെ അകവശത്ത് കുമ്മായം പൂശുക. കൂടിനു മുകളിൽ ചണച്ചാക്ക് നിരത്തി അതിനു മുകളിൽ വെള്ളം തളിച്ചുകൊടുക്കാം. 

 

ഉത്തരങ്ങൾ തയാറാക്കിയത്,

ഡോ. സി.കെ. ഷാജു, പെരുവ

സീനിയർ വെറ്ററിനറി സർജൻ, വെറ്ററിനറി ഹോസ്പിറ്റൽ, കോഴ

ഫോൺ:9447399303

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com