ADVERTISEMENT

ചില ഫാമുകളിൽ പശുക്കളെ തൊഴുത്തിൽ നിർത്തികൊണ്ടുതന്നെ കുളിപ്പിക്കാറുണ്ട്. എന്നിട്ട് അതെ നനഞ്ഞ നിലത്തുതന്നെ വീണ്ടും അവയ്ക്ക് നിൽക്കേണ്ടിയും കിടക്കേണ്ടിയും വരുന്നു. ദേഹം മുഴുവൻ ചാണകംകൊണ്ട് പൊതിഞ്ഞപോലെ ആകുമ്പോഴാണ് പലരും കുളിപ്പിക്കാൻ ശ്രമിക്കുന്നത്. പശുക്കളും എരുമകളും തലങ്ങനേയും വിലങ്ങനേയും കിടന്നാൽ അവർ അവരുടെ തന്നെ ചാണകത്തിന്മേൽ കിടക്കേണ്ടി വരും. അതില്ലാതിരിക്കാനാണ് തൊഴുത്തിൽ ഓരോ മൃഗത്തിനും പ്രത്യേക അളവിൽ ഡിവൈഡർ പിടിപ്പിക്കുന്നത്. ഇത് ഒരു കോൺഗ്രീറ്റ് പോസ്റ്റുകൊണ്ട് നിർമ്മിക്കുകയും ചെയ്യാം. ഇങ്ങിനെ ഘടിപ്പിക്കുന്നതുകൊണ്ട് മൃഗങ്ങൾ നേരെ കിടക്കുകകയും ചാണകവും മൂത്രവും പുറകുവശത്തേക്കു മാത്രമായി തള്ളി പോവുകയും ചെയ്യും. ഇതുകൊണ്ട് തൊഴുത്ത് വൃത്തിയാക്കാൻ സൗകര്യമുണ്ട്. മാത്രമല്ല, മൃഗങ്ങളുടെ ദേഹത്ത് ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. അകിടും വൃത്തിയായി ഇരിക്കും.

മൃഗങ്ങൾ കിടക്കുന്നിടം കഴിവതും ഈർപ്പമില്ലാത്തതായിരിക്കണം. ഏറ്റവും പിൻഭാഗത്തെ ബെഡ്ഡ് ഒന്നോ രണ്ടോ അടി മാത്രമേ ഏതെങ്കിലുമൊരു ദിവസം വൃത്തിയാക്കേണ്ടി വരികയുള്ളു. സ്ലോപ് ചെയ്‌ത കോൺക്രീറ്റ് നിലമാണെങ്കിൽ മൂത്രം ഒഴുകിപോകുകയും ചെയ്യും.

തൊഴുത്ത് വൃത്തിയായിരുന്നാൽത്തന്നെ വൈറസ്സുകളെയും ഫംഗസ്സുകളെയും ബാക്ടീരിയകളെയും തടയാം. ഇടയ്ക്കിടെ വളർത്തുമൃഗങ്ങളുടെ കാൽപാദങ്ങൾ കഴുകുന്നതും നല്ലത്. അതിനുവേണ്ടിയുള്ള ഫൂട്ട് ബാത്ത് സൗകര്യവും ഒരുക്കാവുന്നതേയുള്ളൂ.

ഒന്നുകിൽ കറവയ്ക്കായി ഒരു ചെറിയ പാർലർ നിർമ്മിക്കുക. അല്ലെങ്കിൽ തൊഴുത്ത് തന്നെ അതിനുവേണ്ടി ഉപയോഗിക്കുക. കറവ കഴിഞ്ഞാൽ അവർ അയഞ്ഞു നടക്കട്ടെ. ഈ സമയം തൊഴുത്ത് വൃത്തിയാക്കി വൈകുന്നേരം മാത്രം തിരികെ വരുത്തി തീറ്റ നൽകുക. പുറത്ത് തീറ്റയും വെള്ളവും ഏതു സമയവും ലഭിക്കുംവിധം തൊട്ടികൾ ഒരുക്കണം. തണൽ മരങ്ങൾ ഉണ്ടെങ്കിൽ അത്രയും നന്ന്. ഈ ചെറിയ മേച്ചിൽ സ്ഥലത്ത് ഒന്നുകിൽ നല്ല പൂഴി അല്ലെങ്കിൽ വൈക്കോൽ വിരിക്കുക. പത്തു പശുക്കളെ ഈ വിധം മേയുന്നിടത്ത് (ചുരുങ്ങിയത് ഒരു അഞ്ചു സെന്റുമുതൽ എത്രവേണമെങ്കിലും ആകാം.)  പത്ത് ആടുകളെയും അമ്പതു നാടൻ കോഴികളെയും സ്ഥല വ്യാപ്തിയനുസരിച്ച് അതിൽ കൂടുതലും ഒരു ലൂസ് റേഞ്ച് ഫാമിങ് പോലെ വളർത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com